നാ​വി​കസേ​ന​യു​ടെ ഭാ​ഗ​മാ​കാ​ന്‍ എം​എ​ച്ച് 60 ആ​ര്‍ സീ​ഹോ​ക്‌​സ്
നാ​വി​കസേ​ന​യു​ടെ ഭാ​ഗ​മാ​കാ​ന്‍ എം​എ​ച്ച് 60 ആ​ര്‍ സീ​ഹോ​ക്‌​സ്
Friday, March 1, 2024 2:28 AM IST
കൊ​​​ച്ചി: സ്വ​യം പ്ര​തി​രോ​ധ​ശ​ക്തി സം​വി​ധാ​ന​മു​ള്ള എം​എ​ച്ച് 60 ആ​ര്‍ സീ​ഹോ​ക്‌​സ് ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ ഇ​നി നാ​വി​കസേ​ന​യ്ക്കു സ്വ​ന്തം. യു​ദ്ധ​രം​ഗ​ത്തി​നു പു​റ​മെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​വ​യാ​ണ് ഇ​വ.

ഇ​തി​ല്‍​നി​ന്നു മി​സൈ​ലു​ക​ളും ടോ​ര്‍​പി​ഡോ​ക​ളും അ​ന്ത​ര്‍​വാ​ഹി​നി​ക​ളെ ത​ക​ര്‍​ക്കാ​നു​ള്ള ഡെ​പ്ത്ത് ചാ​ര്‍​ജ​റു​ക​ളും വ​ര്‍​ഷി​ക്കാ​നാ​കും. ഇ​ത്ത​ര​ത്തി​ലു​ള്ള 24 എ​ണ്ണ​മാ​ണു നാ​വി​ക​സേ​ന സ്വ​ന്ത​മാ​ക്കു​ന്ന​ത്.

ഇ​തി​ല്‍ അ​ഞ്ചെ​ണ്ണം ദ​ക്ഷി​ണ നാ​വി​ക ആ​സ്ഥാ​ന​ത്തും ഒ​രെ​ണ്ണം ഐ​എ​ന്‍​എ​സ് വി​ക്രാ​ന്ത് ക​പ്പ​ലി​ലും സ​ജ്ജ​മാ​ക്കി​ക്ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള​വ 2025ഓ​ടെ സേ​ന​യു​ടെ ഭാ​ഗ​മാ​കും. മാ​ര്‍​ച്ച് ആ​ദ്യ​വാ​രം കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ആ​ദ്യ സ്‌​ക്വാ​ഡ്ര​ണ്‍ ക​മ്മീ​ഷ​ന്‍ ചെ​യ്യും. ആ​റു ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് ഒ​രു സ്‌​ക്വാ​ഡ്ര​നി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്.

2020 ഫെ​ബ്രു​വ​രി​യി​ല്‍ അ​മേ​രി​ക്ക​യു​മാ​യി ഒ​പ്പു​വ​ച്ച ധാ​ര​ണാ​പ​ത്രം പ്ര​കാ​ര​മാ​ണു ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ വാ​ങ്ങു​ന്ന​ത്. ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യി​ല്‍ സ്വ​യം പ്ര​തി​രോ​ധ​ശ​ക്തി സം​വി​ധാ​ന​മു​ള്ള ഏ​ക ഹെ​ലി​കോ​പ്റ്റ​റാ​ണി​ത്.


മി​സൈ​ല്‍ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​വ​യാ​ണ് ഇ​വ. ഹെ​ലി​കോ​പ്റ്റ​റി​ല്‍ ര​ണ്ടു പൈ​ല​റ്റു​മാ​രും നേ​വ​ല്‍ എ​യ​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ് ഓ​ഫീ​സ​റു​മാ​ണു​ണ്ടാ​കു​ക. നി​ല​വി​ല്‍ ര​ണ്ടു വ​നി​ത​ക​ള്‍ സീ​ഹോ​ക്‌​സി​ന്‍റെ ഭാ​ഗ​മാ​ണ്.

സ​ബ് ല​ഫ്റ്റ​ന​ന്‍റു​മാ​രാ​യ എ. ​ര​മ​യും, ഖ്യാ​തി മോ​ഹ​നു​മാ​ണ് നേ​വ​ല്‍ എ​യ​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഓ​ട്ടോ പൈ​ല​റ്റ് സം​വി​ധാ​നം എം​എ​ച്ച് 60 ആ​ര്‍ സീ ​ഹോ​ക്‌​സി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്.

ഒ​മ്പ​ത് മാ​സം നീ​ളു​ന്ന പ​രി​ശീ​ല​ന​മാണു ഹെ​ലി​കോ​പ്റ്റ​ര്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പൈ​ല​റ്റു​മാ​ര്‍​ക്ക് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഈ ​സം​ഘ​ത്തി​ല്‍ മ​ല​യാ​ളി​യാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​ജേ​ഷും ഉ​ള്‍​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.