ആ​ലു​വ-​മൂ​ന്നാ​ർ രാ​ജ​പാ​ത​യി​ലെ ക്യാ​​​ന്പ് ഷെ​​​ഡു​​​ക​​​ൾ വ​​​നം​​​വ​​​കു​​​പ്പ് കൈ​​​യേ​​​റി​​​യെ​​​ന്നു പ​​​രാ​​​തി
ആ​ലു​വ-​മൂ​ന്നാ​ർ രാ​ജ​പാ​ത​യി​ലെ  ക്യാ​​​ന്പ് ഷെ​​​ഡു​​​ക​​​ൾ വ​​​നം​​​വ​​​കു​​​പ്പ് കൈ​​​യേ​​​റി​​​യെ​​​ന്നു പ​​​രാ​​​തി
Friday, March 1, 2024 2:28 AM IST
കൊ​​​ച്ചി: ഓ​​​ൾ​​​ഡ് ആ​​​ലു​​​വ-​​മൂ​​​ന്നാ​​​ർ പി​​​ഡ​​​ബ്ല്യു​​​ഡി റോ​​​ഡി​​​ലെ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ ക്യാ​​​ന്പ് ഷെ​​​ഡു​​​ക​​​ളും അ​​​നു​​​ബ​​​ന്ധ സ്ഥ​​​ല​​​ങ്ങ​​​ളും വ​​​നം​​വ​​​കു​​​പ്പ് കൈ​​​യേ​​​റി​​​യെ​​​ന്നു പ​​​രാ​​​തി.

ക്യാ​​​ന്പ് ഷെ​​​ഡു​​​ക​​​ൾ ഉ​​ണ്ടാ​​യി​​​രു​​​ന്നി​​​ട​​​ത്ത് വ​​​നം​​വ​​​കു​​​പ്പ് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ച​​​താ​​​യും ഓ​​​ൾ​​​ഡ് ആ​​​ലു​​​വ - മൂ​​​ന്നാ​​​ർ (രാ​​​ജ​​​പാ​​​ത) പി​​​ഡ​​​ബ്ല്യു​​​ഡി റോ​​​ഡ് ആ​​​ക്‌​​ഷ​​​ൻ കൗ​​​ൺ​​​സി​​​ൽ വ​​​നം​​മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

1935ൽ ​​​രാ​​​ജ​​​പാ​​​ത​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ണ്ടാ​​​യി​​​രു​​​ന്ന ത​​​ട്ടേ​​​ക്കാ​​​ട്, കു​​​ട്ട​​​മ്പു​​​ഴ, പൂ​​​യം​​​കു​​​ട്ടി, പീ​​​ണ്ടി​​​മേ​​​ട് വ​​​ഴി അ​​​ന്പ​​​താം മൈ​​​ൽ വ​​​രെ പി​​​ഡ​​​ബ്ല്യു​​​ഡി ക്യാ​​​ന്പ് ഷെ​​​ഡു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ​​​യും സ്ഥ​​​ല​​​ങ്ങ​​​ളു​​​ടെ​​​യും സം​​​ര​​​ക്ഷ​​​ണം റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന് കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. പി​​​ൽ​​​ക്കാ​​​ല​​​ത്ത് ഈ ​​​സ്ഥ​​​ല​​​ങ്ങ​​​ളും രാ​​​ജ​​​പാ​​​ത​​​യും വ​​​നം​​​വ​​​കു​​​പ്പ് കൈ​​​യേ​​​റി സ്വ​​​ന്ത​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു.


കു​​​ട്ട​​​മ്പു​​​ഴ​​​യി​​​ൽ ക്യാ​​​മ്പ് ഷെ​​​ഡ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന സ്ഥ​​​ലം 1992ൽ ​​​മ​​​ല​​​യാ​​​റ്റൂ​​​ർ ഡി​​​വി​​​ഷ​​​ണ​​​ൽ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​നം​​​വ​​​കു​​​പ്പ് കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി കു​​​ട്ട​​​മ്പു​​​ഴ ഫോ​​​റ​​​സ്റ്റ് റേ​​​ഞ്ച് ഓ​​​ഫീ​​​സി​​​നാ​​​യി കെ​​​ട്ടി​​​ട​​​വും ക്വാ​​​ർ​​​ട്ടേ​​​ഴ്സു​​​ക​​​ളും നി​​​ർ​​​മി​​​ച്ചു. കു​​​ഞ്ചി​​​യാ​​​റി​​​ലെ ക്യാ​​​മ്പ് ഷെ​​​ഡ് സ്ഥി​​​തി​​ചെ​​​യ്തി​​​രു​​​ന്ന സ്ഥ​​​ല​​​ത്തു ഫോ​​​റ​​​സ്റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വാ​​​ച്ച്ട​​​വ​​​ർ നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

പി​​​ഡ​​​ബ്ല്യു​​​ഡി ക്യാ​​​മ്പ് ഷെ​​​ഡു​​​ക​​​ൾ സ്ഥി​​​തി​​ചെ​​​യ്തി​​​രു​​​ന്ന മു​​​ഴു​​​വ​​​ൻ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ കൈ​​​യേ​​​റ്റ​​​ങ്ങ​​​ൾ ഒ​​​ഴി​​​പ്പി​​​ച്ച് പൊ​​​തു​​​മ​​​രാ​​​ത്തു വ​​​കു​​​പ്പി​​​നു കൈ​​​മാ​​​റാ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​ക്‌​​ഷ​​​ൻ കൗ​​​ൺ​​​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി പ​​​യ്യാ​​​നി​​​ക്ക​​​ൽ ന​​​ൽ​​​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.