സ്വർണക്കവർച്ച: ഒരാൾകൂടി പിടിയിൽ
Friday, March 1, 2024 2:28 AM IST
തൃശൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്തു യുവാക്കളെ ആക്രമിച്ചു മൂന്നു കിലോഗ്രാം സ്വർണം കവർന്ന കേസിൽ കീരിക്കാടൻ ബ്രദേഴ്സ് എന്നറിയപ്പെടുന്ന ക്വട്ടേഷൻ സംഘാംഗം പിടിയിൽ. കോതമംഗലം സ്വദേശി മറ്റത്തിൽ വീട്ടില് ജോബി ജോർജി(26)നെയാണ് സിറ്റി ഷാഡോ പോലീസ് പിടികൂടിയത്.
കഴിഞ്ഞ സെപറ്റംബർ എട്ടിനു രാത്രിയിൽ തൃശൂരിലെ സ്വർണാഭരണശാലയിൽ നിർമിച്ച ആഭരണങ്ങൾ തമിഴ്നാട്ടിലെ മാർത്താണ്ഡത്തേക്കു കൊണ്ടുപോകാൻ ട്രെയിനിൽ കയറാൻ എത്തിയപ്പോഴായിരുന്നു സംഭവം. സ്വർണാഭരണശാലയിലെ തൊഴിലാളികളാണ് ആക്രമണത്തിനിരയായത്. കേസിൽ ഇതുവരെ 26 പേർ അറസ്റ്റിലായി.