അ​ർ​ബു​ദ ചി​കി​ത്സ​യി​ൽ കാ​ർ‌-​ടി സെ​ൽ കേ​ര​ള​ത്തി​ലും
അ​ർ​ബു​ദ ചി​കി​ത്സ​യി​ൽ  കാ​ർ‌-​ടി സെ​ൽ കേ​ര​ള​ത്തി​ലും
Friday, March 1, 2024 2:28 AM IST
കൊ​​​ച്ചി: ര​​​ക്താ​​​ർ​​​ബു​​​ദ ചി​​​കി​​​ത്സ​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി ന​​​ട​​​ന്ന കാ​​​ർ-​​​ടി സെ​​​ൽ (ചി​​​മ​​​റി​​​ക് ആ​​​ന്‍റി​​​ജ​​​ൻ റി​​​സെ​​​പ്റ്റ​​​ർ) തെ​​​റാ​​​പ്പി വി​​​ജ​​​യ​​​ക​​​രം. ര​​​ക്ത​​​ത്തി​​​ലെ ടി ​​​സെ​​​ൽ കോ​​​ശ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി അ​​​വ​​​യെ ര​​​ക്താ​​​ർ​​​ബു​​​ദ​​​ത്തി​​​നെ​​​തി​​​രേ പോ​​​രാ​​​ടാ​​​ൻ പ്രാ​​​പ്ത​​​മാ​​​ക്കു​​​ന്ന നൂ​​​ത​​​ന ചി​​​കി​​​ത്സ കൊ​​​ച്ചി അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണു ന​​​ട​​​ന്ന​​​ത്. ബി ​​​സെ​​​ൽ ലു​​​ക്കീ​​​മി​​​യ ലിം​​​ഫോ​​​മ, മൈ​​​ലോ​​​മ കാ​​​ൻ​​​സ​​​റു​​​ക​​​ൾ ബാ​​​ധി​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ചി​​​കി​​​ത്സാ​​​രീ​​​തി​​​യാ​​​ണി​​​ത്.

മൂ​​​ന്നു രോ​​​ഗി​​​ക​​​ൾ കാ​​​ർ-​​​ടി സെ​​​ൽ തെ​​​റാ​​​പ്പി​​​ക്കു വി​​​ധേ​​​യ​​​രാ​​​യ​​​താ​​​യി അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. തെ​​​റാ​​​പ്പി​​​ക്കു വി​​​ധേ​​​യ​​​രാ​​​യ മൂ​​​ന്നു രോ​​​ഗി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യ്ക്കു​​ശേ​​​ഷം കാ​​​ൻ​​​സ​​​ർ കോ​​​ശ​​​ങ്ങ​​​ളൊ​​​ന്നും ക​​​ണ്ടു​​​പി​​​ടി​​​ച്ചി​​​ട്ടി​​​ല്ല. തു​​​ട​​​ർ​​​ന്നും ഇ​​​വ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും.

മൂ​​​ന്നി​​​ൽ ര​​​ണ്ടു പേ​​​ർ​​​ക്ക് ലു​​​ക്കീ​​​മി​​​യ​​യാ​​​യി​​​രു​​​ന്നു. അ​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ​​​ക്ക് മു​​​മ്പ് ബോ​​​ൺ​​​മാ​​​രോ മാ​​​റ്റി​​​വ​​​ച്ചി​​​രു​​​ന്നു. ട്രാ​​​ൻ​​​സ്പ്ലാ​​​ന്‍റി​​​നു​​​ശേ​​​ഷം വീ​​​ണ്ടും കാ​​​ൻ​​​സ​​​ർ വ​​​ന്നു. പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ർ അ​​​ല്ലാ​​​തെ മ​​​റ്റൊ​​​രു മാ​​​ർ​​​ഗ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന അ​​​വ​​​ർ​​​ക്ക് കാ​​​ർ-​​​ടി​​​ സെ​​​ൽ തെ​​​റാ​​​പ്പി ന​​​ൽ​​​കി രോ​​​ഗം ഭേ​​​ദ​​​മാ​​​യെ​​​ന്ന് അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ക്ലി​​​നി​​​ക്ക​​​ൽ ഹെ​​​മ​​​റ്റോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി​ ഡോ. ​​നീ​​​ര​​​ജ് സി​​​ദ്ധാ​​​ർ​​​ഥ​​​ൻ പ​​​റ​​​ഞ്ഞു.

കാ​​​ർ-​​​ടി സെ​​​ൽ തെ​​​റാ​​​പ്പി​​​യെ കേ​​​ര​​​ള​​​ത്തി​​​നു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലൂ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ലെ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള രോ​​​ഗി​​​ക​​​ൾ​​​ക്കും താ​​​ങ്ങാ​​​നാ​​​കു​​​ന്ന നി​​​ര​​​ക്കി​​​ൽ അ​​​ത്യാ​​​ധു​​​നി​​​ക ചി​​​കി​​​ത്സ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ശ്ര​​​മി​​​ക്കു​​​മെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​പ്രേം നാ​​​യ​​​ർ പ​​​റ​​​ഞ്ഞു.


എ​​​ന്താ​​​ണ് കാ​​​ർ-​​​ടി സെ​​​ൽ ?

രോ​​​ഗി​​​യു​​​ടെ കോ​​​ശ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചുത​​​ന്നെ കാ​​​ൻ​​​സ​​​ർ കോ​​​ശ​​​ങ്ങ​​​ളെ ന​​​ശി​​​പ്പി​​​ക്കു​​​ന്ന ചി​​​കി​​​ത്സ​​​യാ​​​ണി​​​ത്. രോ​​​ഗി​​​യു​​​ടെ കോ​​​ശ​​​ങ്ങ​​​ളെത്ത​​​ന്നെ മ​​​രു​​​ന്നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്യു​​​ന്ന​​​ത്. ര​​​ക്ത​​​ത്തി​​​ൽ കാ​​​ണു​​​ന്ന ലിം​​​ഫോ​​​സൈ​​​റ്റാ​​​ണ് കാ​​​ൻ​​​സ​​​റി​​​നെ ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

ടി ​​​എ​​​ന്നും ബി ​​​എ​​​ന്നു​​​മു​​ള്ള ര​​​ണ്ടു​​ത​​​രം ലിം​​​ഫോ​​​സൈ​​​റ്റു​​​ക​​​ളാ​​​ണ് ന​​​മ്മു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ൽ ടി ​​​സെ​​​ല്ലു​​​ക​​​ൾ​​​ക്കാ​​​ണ് കാ​​​ൻ​​​സ​​​ർ കോ​​​ശ​​​ങ്ങ​​​ളെ ന​​​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വു​​​ള്ള​​​ത്. ഇ​​​ത്ത​​​രം ടി ​​​സെ​​​ല്ലു​​​ക​​​ൾ കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ളു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ നി​​​ർ​​​ജീ​​​വ​​​മാ​​​യി​​​രി​​​ക്കും. കാ​​​ർ ടി ​​​സെ​​​ൽ തെ​​​റാ​​​പ്പി​​​യി​​​ൽ ഈ ​​​സെ​​​ല്ലു​​​ക​​​ളെ ശ​​​രീ​​​ര​​​ത്തി​​​നു പു​​​റ​​​ത്തേ​​​ക്കെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് ആ​​​ദ്യം ചെ​​​യ്യു​​​ന്ന​​​ത്. സാ​​​ധാ​​​ര​​​ണ ര​​​ക്ത​​​മെ​​​ടു​​​ക്കു​​​ന്ന​​തു​​പോ​​​ലെ​​​യാ​​​ണ് ഈ ​​​സെ​​​ല്ലു​​​ക​​​ളെ ശേ​​​ഖ​​​രി​​​ക്കു​​​ക.

തു​​​ട​​​ർ​​​ന്ന് ര​​​ക്ത​​​ത്തി​​​ൽ​​നി​​​ന്ന് ടി ​​​സെ​​​ല്ലു​​​ക​​​ളെ വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ക്കും. ഇ​​​ങ്ങ​​​നെ വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന ടി ​​​സെ​​​ല്ലു​​​ക​​​ളെ പി​​​ന്നീ​​​ട് പ്ര​​​ത്യേ​​​ക ലാ​​​ബോ​​​റ​​​ട്ടി​​​യി​​​ലെ​​​ത്തി​​​ച്ചു കാ​​​ൻ​​​സ​​​റി​​​നോ​​​ടു പൊ​​​രു​​​താ​​​ൻ പ്രാ​​​പ്ത​​​മാ​​​ക്കു​​​ന്നു.

വൈ​​​റ​​​ൽ വെ​​​ക്ട​​​ർ എ​​​ന്ന ഘ​​​ട​​​കം ഉ​​​പ​​​യോ​​​ഗി​​​ച്ച് സെ​​​ല്ലു​​​ലാ​​​ർ തെ​​​റാ​​​പ്പി​​​യി​​​ലൂ​​​ടെ പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച് രൂ​​​പ​​​മാ​​​റ്റം വ​​​രു​​​ത്തു​​​ക​​​യാ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് ഈ ​​​സെ​​​ല്ലു​​​ക​​​ളെ രോ​​​ഗി​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ലേ​​​ക്ക് ര​​​ക്ത​​​ത്തി​​​ലൂ​​​ടെ ക​​​ട​​​ത്തി​​​വി​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.