റേ​ഷ​ൻ വ്യാ​പാ​രികളുമായി ഭക്ഷ്യമന്ത്രി ചർച്ച നടത്തി
റേ​ഷ​ൻ വ്യാ​പാ​രികളുമായി ഭക്ഷ്യമന്ത്രി ചർച്ച നടത്തി
Friday, March 1, 2024 2:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള റേ​​​ഷ​​​ൻ ഡീ​​​ലേ​​​ഴ്‌​​​സ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് മാ​​​ർ​​​ച്ച് ഏ​​​ഴി​​​ന് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ക​​​ട​​​ക​​​ൾ അ​​​ട​​​ച്ച് പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ഭ​​​ക്ഷ്യ-​​​പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഇ​​​ന്ന​​​ലെ ച​​​ർ​​​ച്ച ന​​​ട​​​ത്തി.

റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ ഉ​​​ന്ന​​​യി​​​ച്ച മൂ​​​ന്ന് പ്ര​​​ധാ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​യ റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ വേ​​​ത​​​ന പാ​​​ക്കേ​​​ജ് പ​​​രി​​​ഷ്‌​​​ക്ക​​​രി​​​ക്കു​​​ക, കെ​​​ടി​​​പി​​​ഡി​​​എ​​​സ് നി​​​യ​​​മം കാ​​​ലോ​​​ചി​​​ത​​​മാ​​​യി ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ക, റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി ക്ഷേ​​​മ​​​നി​​​ധി ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് വ്യാ​​​പാ​​​രി​​​ക​​​ൾ ഉ​​​ന്ന​​​യി​​​ച്ച​​​ത്.


സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ത്തി​​​ന്മേ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് തു​​​റ​​​ന്ന മ​​​ന​​​സാ​​​ണു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ നി​​​ല​​​വി​​​ലെ സാ​​​മ്പ​​​ത്തി​​​ക പ​​​രി​​​മി​​​തി​​​യി​​​ൽ ഇ​​​ക്കാ​​​ര്യം ഉ​​​ട​​​നെ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല എ​​​ന്നും കു​​​റ​​​ച്ചു​​​കൂ​​​ടി സാ​​​വ​​​കാ​​​ശം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി യോ​​​ഗ​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.