ഫെ​ബ്രു​വ​രി മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം ഇ​ന്നു​കൂ​ടി
ഫെ​ബ്രു​വ​രി മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം  ഇ​ന്നു​കൂ​ടി
Friday, March 1, 2024 2:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ത്തെ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം മാ​​​ർ​​​ച്ച് ഒ​​​ന്ന് വ​​​രെ നീ​​​ട്ടി​​​. എ​​​ല്ലാ മാ​​​സ​​​വും റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് സ്റ്റോ​​​ക്ക് അ​​​പ്‌​​​ഡേ​​​ഷ​​​നാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന അ​​​വ​​​ധി ഇ​​​ത്ത​​​വ​​​ണ നാളെ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി ജി.ആ​​​ർ. അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു.


മാ​​​ർ​​​ച്ച് മാ​​​സം നീ​​​ല കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ൾ​​​ക്ക് നി​​​ല​​​വി​​​ലെ വി​​​ഹി​​​ത​​​ത്തി​​​നു പു​​​റമേ ഒ​​​രു കാ​​​ർ​​​ഡി​​​നു നാ​​​ലു കി​​​ലോ അ​​​രി​​​യും വെ​​​ള്ള​​​ കാ​​​ർ​​​ഡി​​​ന് അ​​​ഞ്ചു ​​​കി​​​ലോ അ​​​രി​​​യും 10.90 പൈ​​​സ നി​​​ര​​​ക്കി​​​ൽ ന​​​ൽ​​​കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.