ലോ​കാ​യു​ക്ത​ ബില്ലിന് രാ​ഷ്‌​ട്ര​പ​തി​യു​ടെ അ​നു​മ​തി
ലോ​കാ​യു​ക്ത​ ബില്ലിന്   രാ​ഷ്‌​ട്ര​പ​തി​യു​ടെ അ​നു​മ​തി
Thursday, February 29, 2024 2:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​നസം​​​വി​​​ധാ​​​ന​​​മാ​​​യ ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ ചി​​​റ​​​ക​​​രി​​​യു​​​ന്ന ബി​​​ല്ലി​​​ന് ഒ​​​ടു​​​വി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ൻ ഏ​​​റെ നാ​​​ൾ ത​​​ട​​​ഞ്ഞു​​​വ​​​ച്ച ശേ​​​ഷം കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ലി​​​നെത്തുട​​​ർ​​​ന്ന് രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്ക് അ​​​യ​​​ച്ച് ബി​​​ല്ലി​​​നാ​​​ണ് വേ​​​ഗ​​​ത്തി​​​ൽ അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​യ​​​ത്.

ഇ​​​തോ​​​ടെ ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ അ​​​ധി​​​കാ​​​രം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്ക​​​പ്പെ​​​ടും. അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ലോ​​​കാ​​​യു​​​ക്ത വി​​​ധി​​​യു​​​ണ്ടാ​​​യാ​​​ൽ അ​​​പ്പ​​​ലേ​​​റ്റ് അ​​​ഥോ​​​റി​​​റ്റി​​​യാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അം​​​ഗീ​​​കാ​​​രംകൂ​​​ടി ല​​​ഭി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കു​​​ക​​​യു​​​ള്ളൂ.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ വി​​​ധി​​​യു​​​ണ്ടാ​​​യാ​​​ൽ അ​​​പ്പ​​​ലേ​​​റ്റ് അ​​​ഥോ​​​റി​​​റ്റി​​​യാ​​​യ നി​​​യ​​​മ​​​സ​​​ഭ അം​​​ഗീ​​​കാ​​​രി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ വി​​​ധി ന​​​ട​​​പ്പാ​​​കു​​​ക​​​യു​​​ള്ളൂ. അ​​​താ​​​യ​​​ത്, ലോ​​​കാ​​​യു​​​ക്ത വി​​​ധി​​​യെ ത​​​ള്ളാ​​​നും കൊ​​​ള്ളാ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കും പു​​​തി​​​യ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​രം അ​​​ധി​​​കാ​​​രം കൈവ​​​രും.

അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ർ​​​ധ ജു​​​ഡീ​​​ഷ​​​ൽ അ​​​ധി​​​കാ​​​ര​​​മു​​​ള്ള ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ വി​​​ധി​​​ക്കുമേ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കും അ​​​പ്പീ​​​ൽ അ​​​ധി​​​കാ​​​രം ല​​​ഭി​​​ക്കും. ലോ​​​ക്പാ​​​ൽ നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ലോ​​​കാ​​​യു​​​ക്ത ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ന് രാ​​​ഷ്‌​​​ട്ര​​​പ​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തെ​​​ന്നാ​​​ണു വി​​​വ​​​രം.


രാ​​​ഷ്‌​​​ട്ര​​​പ​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ ബി​​​ൽ നി​​​യ​​​മ​​​വ​​​കു​​​പ്പി​​​നു ല​​​ഭി​​​ച്ച​​​താ​​​യാ​​​ണു വി​​​വ​​​രം. രാ​​​ഷ്‌​​​ട്ര​​​പ​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​പ്പി​​​ട്ടു ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ട്. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത ദി​​​വ​​​സംത​​​ന്നെ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​നമി​​​റ​​​ങ്ങും.

ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ അ​​​ധി​​​കാ​​​രം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ന്ന ബി​​​ൽ ഏ​​​റെനാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ൻ ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​രു​​​ന്നു. ബി​​​ല്ലി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ കേ​​​ന്ദ്ര നി​​​യ​​​മ​​​ത്തി​​​ന് എ​​​തി​​​രാ​​​ണെ​​​ന്നു​​​ള്ള പ​​​രാ​​​തി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​ട​​​പ​​​ടി.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ത​​​ട​​​ക്ക​​​മു​​​ള്ള ആ​​​റു ബി​​​ല്ലു​​​ക​​​ൾ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വി​​​ട്ട​​​ത്. ഇ​​​തി​​​ൽ സു​​​പ്ര​​​ധാ​​​ന​​​മാ​​​യ ലോ​​​കാ​​​യു​​​ക്ത ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​നാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.