സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം: ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ
സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം: ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ
Thursday, February 29, 2024 2:28 AM IST
ക​​​ൽ​​​പ്പ​​​റ്റ: കേ​​​ര​​​ള വെ​​​റ്റ​​​റി​​​ന​​​റി ആ​​​ൻ​​​ഡ് അ​​​നി​​​മ​​​ൽ സ​​​യ​​​ൻ​​​സ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പൂ​​​ക്കോ​​​ട് കാ​​​ന്പ​​​സി​​​ലെ ബി​​​വി​​​എ​​​സ്‌​​​സി ആ​​​ൻ​​​ഡ് അ​​​നി​​​മ​​​ൽ ഹ​​​സ്ബ​​​ൻ​​​ഡ​​​റി ര​​​ണ്ടാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി നെ​​​ടു​​​മ​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി സി​​​ദ്ധാ​​​ർ​​​ഥ​​​നെ (21)​​​ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ സീ​​​നി​​​യ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ആ​​​റു പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ല​​​ക്ക​​​ണ്ടി​​​യി​​​ൽ രെ​​​ഹാ​​​ൻ ബി​​​നോ​​​യ് (20), കൊ​​​ഞ്ചി​​​റ​​​വി​​​ള വി​​​ജ​​​യ​​​മ്മ നി​​​വാ​​​സി​​​ൽ എ​​​സ്.​​​ഡി. ആ​​​കാ​​​ശ് (22), ന​​​ന്ദി​​​യോ​​​ട് ശ്രീ​​​നി​​​ല​​​യം ആ​​​ർ.​​​ഡി. ശ്രീ​​​ഹ​​​രി (23), ഇ​​​ടു​​​ക്കി രാ​​​മ​​​ക്ക​​​ൽ മേ​​​ട് പ​​​ഴ​​​യ​​​ട​​​ത്ത് വീ​​​ട്ടി​​​ൽ എ​​​സ്. അ​​​ഭി​​​ഷേ​​​ക് (23), തൊ​​​ടു​​​പു​​​ഴ മു​​​ത​​​ല​​​ക്കോ​​​ടം തു​​​റ​​​ക്ക​​​ൽ പു​​​ത്ത​​​ൻ​​​പു​​​ര​​​യി​​​ൽ ഡോ​​​ണ്‍​സ് ഡാ​​​യ് (23), ബ​​​ത്തേ​​​രി ചു​​​ങ്കം തെ​​​ന്നി​​​ക്കോ​​​ട് ബി​​​ൽ​​​ഗേ​​​റ്റ്സ് ജോ​​​ഷ്വ (23) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഡി​​​വൈ​​​എ​​​സ്പി ടി.​​​എ​​​ൻ. സ​​​ജീ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം അ​​​റ​​​സ്റ്റ് ​ചെ​​​യ​​​ത്.

റാഗിം​​​ഗ്, ത​​​ട​​​ഞ്ഞു​​​വ​​​യ്ക്ക​​​ൽ, സം​​​ഘം​​​ ചേ​​​ർ​​​ന്നു മ​​​ർ​​​ദ​​​നം, ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണ എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സ്.


ക​​​ഴി​​​ഞ്ഞ 18ന് ​​​ഹോ​​​സ്റ്റ​​​ലി​​​ലെ കു​​​ളി​​​മു​​​റി​​​യി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ലാ​​​ണ് സി​​​ദ്ധാ​​​ർ​​​ഥ​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സീ​​​നി​​​യ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച​​​തും മാ​​​ന​​​സി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ച​​​തു​​​മാ​​​ണു സി​​​ദ്ധാ​​​ർ​​​ഥ​​​നെ ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു പ്രേ​​​രി​​​പ്പി​​​ച്ച​​​തെ​​​ന്നു ര​​​ക്ഷി​​​താ​​​ക്ക​​​ൾ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

ലോ​​​ക പ്ര​​​ണ​​​യ​​​ദി​​​ന​​​ത്തി​​​ൽ കാ​​​ന്പ​​​സി​​​ലു​​​ണ്ടാ​​​യ ചി​​​ല വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണ് സി​​​ദ്ധാ​​​ർ​​​ഥ​​​നോ​​​ടു​​​ള്ള സീ​​​നി​​​യ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​രോ​​​ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​ത്. അ​​​ന്നു മു​​​ത​​​ൽ സീ​​​നി​​​യ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ ചി​​​ല​​​ർ സി​​​ദ്ധാ​​​ർ​​ഥ​​​നെ ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ര​​​ക്ഷി​​​താ​​​ക്ക​​​ൾ പോ​​​ലീ​​​സി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

സി​​​ദ്ധാ​​​ർ​​​ഥ​​​ന്‍റെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നാ​​​ലു പേ​​​ർ എ​​​സ്എ​​​ഫ്ഐ ബ​​​ന്ധ​​​മു​​​ള്ള​​​വ​​​രാ​​​ണ്.

അ​​​തേ​​​സ​​​മ​​​യം സി​​​ദ്ധാ​​​ർ​​​ഥ​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ എ​​​സ്എ​​​ഫ്ഐ​​​യ്ക്ക് പ​​​ങ്കി​​​ല്ലെ​​​ന്നു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പി.​​​എം. ആ​​​ർ​​​ഷോ ക​​​ൽ​​​പ്പ​​​റ്റ​​​യി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.