അധ്യാപകരുടെ സ്ഥലംമാറ്റം; ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി
Thursday, February 29, 2024 2:28 AM IST
കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) ഉത്തരവ് ചോദ്യം ചെയ്യുന്ന സര്‍ക്കാരിന്റേതടക്കം ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
ഉത്തരവിനെത്തുടര്‍ന്ന് സ്കൂളില്‍നിന്ന് വിടുതല്‍ നേടിയ നൂറുകണക്കിന് അധ്യാപകര്‍ക്ക് സ്റ്റേ മൂലം പുതിയ സ്കൂളില്‍ ചുമതലയേല്ക്കാനാകാത്ത സാഹചര്യമുണ്ടായതടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം അധ്യാപകരും ഹര്‍ജി നല്‍കിയിരുന്നു.
ഈ ഹര്‍ജിയും ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഹര്‍ജിയും ഒന്നിച്ചാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ഹർജിയില്‍ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കും.