സമരാഗ്നി ഇന്ന് സമാപിക്കും
Thursday, February 29, 2024 12:32 AM IST
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരേ കെപിസിസി സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭയാത്ര സമരാഗ്നി ഇന്നു സമാപിക്കും.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ ഉമ്മൻ ചാണ്ടി നഗറിൽ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഉദ്ഘാടനം ചെയ്യുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. സച്ചിൻ പൈലറ്റ് മുഖ്യാതിഥിയാകും.