എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം വ്യ​വ​സാ​യമേ​ഖ​ല​യെ​ ത​ക​ർ​ക്കാ​നെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്
എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം  വ്യ​വ​സാ​യമേ​ഖ​ല​യെ​  ത​ക​ർ​ക്കാ​നെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്
Thursday, February 29, 2024 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ സീ​​​രി​​​യ​​​സ് ഫ്രോ​​​ഡ് ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ഓ​​​ഫീ​​​സ് (എ​​​സ്എ​​​ഫ്ഐ​​​ഒ) അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നാ​​​ൽ കെ​​​എ​​​സ്ഐ​​​ഡി​​​സി സ​​​ഹാ​​​യി​​​ക്കു​​​ന്ന ഏ​​​തു ക​​​ന്പ​​​നി​​​ക്ക് വാ​​​യ്പ ന​​​ൽ​​​കാ​​​ൻ ബാ​​​ങ്കു​​​ക​​​ൾ ത​​​യാ​​​റാ​​​കു​​​മെ​​​ന്നു മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തി​​​യ കെ​​​എ​​​സ്ഐ​​​ഡി​​​സി​​​ക്കൊ​​​പ്പം കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യെക്കൂടി ത​​​ക​​​ർ​​​ക്കാ​​​നേ ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​വാ​​​ദ​​​വും അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളും ഉ​​​പ​​​ക​​​രി​​​ക്കു​​​ക​​​യു​​​ള്ളു​​​വെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ക​​​ൾ​​​ക്ക് മാ​​​സ​​​പ്പ​​​ടി ന​​​ൽ​​​കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം ഉ​​​യ​​​രു​​​ന്ന വി​​​വാ​​​ദ ക​​​രി​​​മ​​​ണ​​​ൽ ക​​​ന്പ​​​നി​​​യാ​​​യ സി​​​എം​​​ആ​​​ർ​​​എ​​​ല്ലി​​​ൽനി​​​ന്നു​​​ള്ള ഷെ​​​യ​​​ർ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ വ്യ​​​വ​​​സാ​​​യവ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശി​​​ക്കു​​​മോ എ​​​ന്ന മാ​​​ധ്യ​​​മപ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്ക​​​വേ​​​യാ​​​ണ് മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. സി​​​എം​​​ആ​​​ർ​​​എ​​​ല്ലി​​​ന് ക​​​രി​​​മ​​​ണ​​​ൽ ഖ​​​ന​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്താ​​​ണ്.


വി​​​വാ​​​ദം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഷെ​​​യ​​​ർ പി​​​ൻ​​​വ​​​ലി​​​ക്കു​​​മോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ല്ല. കെ​​​എ​​​സ്ഐ​​​ഡി​​​സി​​​യു​​​ടെ ദു​​​രൂ​​​ഹ​​​മാ​​​യ പ​​​ങ്കി​​​നെ​​​ക്കു​​​റി​​​ച്ചു കോ​​​ട​​​തി പോ​​​ലും ചോ​​​ദി​​​ക്കു​​​ന്നു​​​ണ്ട​​​ല്ലോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു കോ​​​ട​​​തി ചോ​​​ദി​​​ച്ചു തീ​​​ര​​​ട്ടെ​​​യെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി. മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​ടെ പു​​​തി​​​യ ആ​​​രോ​​​പ​​​ണം സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി ഇ​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.