ത്രി​വേ​ണി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് പ്ര​വാ​സി​ക​ളി​ലേ​ക്കും
ത്രി​വേ​ണി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് പ്ര​വാ​സി​ക​ളി​ലേ​ക്കും
Thursday, February 29, 2024 12:32 AM IST
കൊ​​​ച്ചി: ത്രി​​​വേ​​​ണി സൂ​​​പ്പ​​​ര്‍​മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും വ്യാ​​​പി​​​പ്പി​​ക്കാ​​​നൊ​​​രു​​​ങ്ങി ക​​​ണ്‍​സ്യൂ​​​മ​​​ര്‍​ഫെ​​​ഡ്. വി​​​വി​​​ധ സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് ഫ്ര​​​ഞ്ചൈ​​​സി​​​ക​​​ള്‍ ന​​​ല്‍​കി കു​​​വൈ​​​റ്റി​​​ല​​​ട​​​ക്കം ത്രി​​​വേ​​​ണി മാ​​​ക്ക​​​റ്റു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

സ​​​ര്‍​ക്കാ​​​രി​​​ല്‍നി​​​ന്നു​​​ള്ള അ​​​ന്തി​​​മ അ​​​നു​​​മ​​​തി​​​കൂ​​​ടി ല​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞാ​​​ല്‍ വൈ​​​കാ​​​തെ പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ളി​​​ലേ​​​ക്കും ത്രി​​​വേ​​​ണി എ​​​ത്തും.

നി​​​ല​​​വി​​​ല്‍ ചെ​​​ന്നൈ, ബം​​​ഗ​​​ളൂ​​​രു മ​​​ല​​​യാ​​​ളി അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളും കു​​​വൈ​​​റ്റ് മ​​​ല​​​യാ​​​ളി അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​ണ് ഫ്ര​​​ഞ്ചൈ​​​സി​​​ക്കാ​​​യി ക​​​ണ്‍​സ്യൂ​​​മ​​​ര്‍​ഫെ​​​ഡി​​​നെ സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. നി​​​ല​​​വി​​​ല്‍ 171 സൂ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളും 22 മൊ​​​ബൈ​​​ല്‍ സ്റ്റോ​​​റു​​​ക​​​ളും 33 ഗോ​​​ഡൗ​​​ണു​​​ക​​​ളു​​​മാ​​​ണ് ത്രി​​​വേ​​​ണി​​​ക്കു​​​ള്ള​​​ത്.


സ​​​ഹ​​​ക​​​ര​​​ണ​​സം​​​ഘ​​​ങ്ങ​​​ള്‍ ഉ​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഇ​​​നി​​​മു​​​ത​​​ല്‍ ത്രി​​​വേ​​​ണി മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ള്‍ വ​​​ഴി ‘ത്രി​​​വേ​​​ണി’ ബ്രാ​​​ന്‍​ഡി​​​ലാ​​​കും വി​​​റ്റ​​​ഴി​​​ക്കു​​​ക. ആ​​​ല​​​പ്പു​​​ഴ മാ​​​രാ​​​രി​​​ക്കു​​​ളം കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മാ​​​രാ​​​രി ഫു​​​ഡ് പ്രോ​​​ഡ​​​ക്‌​​​സി​​​ന്‍റെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യ പു​​​ട്ടു​​​പൊ​​​ടി, അ​​​രി​​​പ്പൊ​​​ടി, ഗോ​​​ത​​​മ്പ് പൊ​​​ടി മു​​​ത​​​ലാ​​​യ​​​വ​​​യും കാ​​​ര്‍​ഷി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന റെ​​​യ്ഡ്‌​​​കോ​​​യു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍, ഇ​​​ടു​​​ക്കി ത​​​ങ്ക​​​മ​​​ണി കോ​-​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യു​​​ടെ സ്‌​​​പൈ​​​സ​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യും ത്ര​​​വേ​​​ണി എ​​​ന്ന ബ്രാ​​​ന്‍​ഡി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.