ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽനി​ന്നു പി​രി​ച്ച കോ​ടി​ക​ളു​ടെ സ​ർ​വീ​സ് ചാ​ർ​ജ് സര്‍ക്കാരിലേക്ക് അടച്ചില്ല
ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽനി​ന്നു പി​രി​ച്ച കോ​ടി​ക​ളു​ടെ സ​ർ​വീ​സ് ചാ​ർ​ജ് സര്‍ക്കാരിലേക്ക് അടച്ചില്ല
Thursday, February 29, 2024 12:32 AM IST
റെ​​​നീ​​​ഷ് മാ​​​ത്യു

ക​​​ണ്ണൂ​​​ർ: 2018 സെ​​​പ്റ്റം​​​ബ​​​ർ 24 മു​​​ത​​​ൽ 2022 മാ​​​ർ​​​ച്ച് 31 വ​​​രെ ചെ​​​ക്ക്പോ​​​സ്റ്റ് വ​​​ഴി പോ​​​കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു പി​​​രി​​​ച്ച സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് തു​​​ക സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് അ​​​ട​​​യ്ക്കാ​​​തെ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ.

വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു ചെ​​​ക്ക് പോ​​​സ്റ്റ് വ​​​ഴി ന​​​ല്കി​​​വ​​​രു​​​ന്ന താ​​​ത്കാ​​​ലി​​​ക പെ​​​ർ​​​മി​​​റ്റ്, സ്പെ​​​ഷ​​​ൽ പെ​​​ർ​​​മി​​​റ്റ്, ഇ.​​​വി-​​​പെ​​​ർ​​​മി​​​റ്റ് തു​​​ട​​​ങ്ങി​​​യ ഇ​​​ന​​​ത്തി​​​ൽ പി​​​രി​​​ച്ച സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് അ​​​ട​​​യ്ക്കാ​​​ത്ത​​​ത്. 110 രൂ​​​പ​​​യാ​​​ണ് ഒ​​​രു വാ​​​ഹ​​​ന​​​ത്തി​​​നു സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജാ​​​യി ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, പെ​​​ർ​​​മി​​​റ്റ് തു​​​ക​​​യാ​​​യ 8.62 കോ​​​ടി രൂ​​​പ മാ​​​ത്ര​​​മാ​​​ണു സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​കാ​​​ര​​​മു​​​ള്ള ക​​​ണ​​​ക്കി​​​ൽ മ​​​ല​​​ബാ​​​റി​​​ലെ ചെ​​​ക്ക് പോ​​​സ്റ്റു​​​ക​​​ളി​​​ൽ മാ​​​ത്രം ഏ​​​ക​​​ദേ​​​ശം ഒ​​​ൻ​​​പ​​​തു കോ​​​ടി​​​യോ​​​ളം രൂ​​​പ തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​നു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ണ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ഇ​​​തും​​​കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ 12 കോ​​​ടി രൂ​​​പ​​​യോ​​​ളം വ​​​രു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ത​​​ല​​​ത്തി​​​ൽ ഇ​​​പ്പോ​​​ൾ എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന തീ​​​രു​​​മാ​​​നം വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ളി​​​ൽ​​നി​​​ന്ന് ഈ ​​​പൈ​​​സ വീ​​​ണ്ടും ഈ​​​ടാ​​​ക്കാ​​​നാ​​​ണ്. സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് അ​​​ട​​​ച്ചി​​​ല്ല എ​​​ന്ന കാ​​​ര​​​ണം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ബ്ലാ​​​ക്ക്‌ ലി​​​സ്റ്റ് ചെ​​​യ്യാ​​​നാ​​​ണു നി​​​ല​​​വി​​​ലെ നി​​​ർ​​​ദേ​​​ശം. ഈ ​​​പൈ​​​സ അ​​​ട​​​യ്ക്കാ​​​തെ മേ​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​നി നി​​​കു​​​തി പോ​​​ലും അ​​​ട​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല.

ത​​​ട്ടി​​​പ്പി​​​ന് പ​​​രി​​​വാ​​​ഹ​​​നെ ഒ​​​ഴി​​​വാ​​​ക്കി

2020 ഏ​​​പ്രി​​​ൽ മു​​​ത​​​ൽ പ​​​രി​​​വാ​​​ഹ​​​ൻ സോ​​​ഫ്റ്റ്‌​​​വേ​​​ർ നി​​​ല​​​വി​​​ൽ വ​​​ന്ന​​​പ്പോ​​​ൾ ഈ ​​​സോ​​​ഫ്റ്റ്‌​​​വേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ളി​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണു നി​​​യ​​​മം. എ​​​ന്നാ​​​ൽ, ഇ​​​തി​​​നെ മ​​​റി​​​ക​​​ട​​​ന്ന് മു​​​ൻ​​​പ് ഉ​​​പ​​​യോ​​​ഗി​​​ച്ചു കൊ​​​ണ്ടി​​​രു​​​ന്ന സ്മാ​​​ർ​​​ട്ട് മൂ​​​വ് എ​​​ന്ന സോ​​​ഫ്റ്റ്‌​​​വേ​​​റാ​​​ണ് ഇ​​​പ്പോ​​​ഴും ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.


ഇ​​​തി​​​ൽ, സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് കാ​​​ണി​​​ക്കാ​​​തെ പെ​​​ർ​​​മി​​​റ്റ് ന​​​ല്കാ​​​ൻ പ​​​റ്റും. എ​​​ന്നാ​​​ൽ, പ​​​രി​​​വാ​​​ഹ​​​ൻ സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ൽ സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് തു​​​ക കാ​​​ണി​​​ക്കാ​​​തെ പെ​​​ർ​​​മി​​​റ്റ് ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല.

അ​​​തു​​​കൊ​​​ണ്ടാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ർ​​​ടി​​​ഒ-​​​സ​​​ബ് ആ​​​ർ​​​ടി​​​ഒ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ പ​​​രി​​​വാ​​​ഹ​​​ൻ സോ​​​ഫ്റ്റ്‌​​​വേ​​​ർ വ​​​ന്ന ശേ​​​ഷ​​​വും ചെ​​​ക്പോ​​​സ്റ്റു​​​ക​​​ളി​​​ൽ പ​​​ഴ​​​യ സ്മാ​​​ർ​​​ട്ട് മൂ​​​വ് സോ​​​ഫ്റ്റ്‌​​​വേ​​​ർ തു​​​ട​​​രു​​​ന്ന​​​ത്.‌

2018 ൽ ​​​പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ ചെ​​​ക്ക്പോ​​​സ‌്റ്റു​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ ഇ​​​ന്‍റേ​​​ണ​​​ൽ ഓ​​​ഡി​​​റ്റി​​​ൽ സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജാ​​​യി 1.33 കോ​​​ടി രൂ​​​പ ചെ​​​ക്ക്പോ​​​സ്റ്റി​​​ൽ നി​​​ന്ന് സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് അ​​​ട​​​യ്ക്കു​​​ന്നി​​​ല്ല എ​​​ന്ന പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നി​​​ട്ടും 2022 മാ​​​ർ​​​ച്ച് വ​​​രെ ഈ ​​​അ​​​ടി​​​ച്ചു​​​മാ​​​റ്റ​​​ൽ തു​​​ട​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രു​​​ന്നു.

പ​​​രി​​​വാ​​​ഹ​​​ൻ സൈ​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തെ എ​​​ന്തു​​​കൊ​​​ണ്ടാ​​​ണു പ​​​ഴ​​​യ സ്മാ​​​ർ​​​ട്ട് മൂ​​​വ് സോ​​​ഫ്റ്റ്‌​​​വേർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്ന് ചോ​​​ദി​​​ച്ച​​​തി​​​ന്, നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് കി​​​ട്ടാ​​​ത്ത​​​തുകൊ​​​ണ്ടാ​​​ണ് സ്മാ​​​ർ​​​ട്ട് മൂ​​​വ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് എ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ​​​മാ​​​ർ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​നു ന​​​ല്കി​​​യ മ​​​റു​​​പ​​​ടി.​

ആ​​​ർ​​​ടി​​​ഒ മാ​​​രും ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രും ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ളി​​​ൽ ഓ​​​രോ മാ​​​സ​​​വും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണു ച​​​ട്ട​​​മെ​​​ങ്കി​​​ലും ന​​​ട​​​ത്താ​​​റി​​​ല്ല എ​​​ന്ന​​​താ​​​ണു യാ​​​ഥാ​​​ർ​​​ഥ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.