സെര്‍വര്‍ തകരാര്‍: ഇ-കെവൈസി അപ്‌ഡേഷന്‍ നിര്‍ത്തിവച്ചു
സെര്‍വര്‍ തകരാര്‍: ഇ-കെവൈസി അപ്‌ഡേഷന്‍ നിര്‍ത്തിവച്ചു
Thursday, February 29, 2024 12:32 AM IST
ച​ങ്ങ​നാ​ശേ​രി: എ​എ​വൈ(​മ​ഞ്ഞ), പി​എ​ച്ച്എ​ച്ച്(​പി​ങ്ക്)​റേ​ഷ​ന്‍കാ​ര്‍ഡു​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ ഇ-​കെ​വൈ​സി അ​പ്‌​ഡേ​ഷ​ന്‍(​മ​സ്റ്റ​റിം​ഗ്)​മാ​സാ​വ​സാ​നം തു​ട​ങ്ങി​യ​ത് സി​വി​ല്‍സ​പ്ലൈ​സ് വ​കു​പ്പി​ന് തി​രി​ച്ച​ടി​യാ​യി. സെ​ര്‍വ​ര്‍ ത​ക​രാ​ര്‍മൂ​ലം അ​പ്‌​ഡേ​ഷ​നും ഒ​പ്പം റേ​ഷ​ന്‍ വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. ഇ​തേ​തു​ട​ര്‍ന്ന് അ​പ്‌​ഡേ​ഷ​ന്‍ ത​ല്‍ക്കാ​ല​ത്തേ​ക്ക് നി​ര്‍ത്തി​വ​ച്ചു.

അ​പ്‌​ഡേ​ഷ​ന്‍ നി​ര്‍ത്തി​വ​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ​യും സം​സ്ഥാ​ന​ത്തെ നി​ര​വ​ധി ക​ട​ക​ളി​ല്‍ റേ​ഷ​ന്‍ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. അ​പ്‌​ഡേ​ഷ​ന്‍ ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് നി​ര്‍ത്തി വ​യ്ക്കാ​നാ​ണ് ഭ​ക്ഷ്യ​വ​കു​പ്പ് ഉ​ന്ന​താ​ധി​കൃ​ത​ര്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍മാ​ര്‍ മു​ഖേ​ന റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യി​രി​ക്കു​ന്ന​ത്.

മാ​സാ​വ​സാ​ന​ദി​ന​ങ്ങ​ളി​ല്‍ സെ​ര്‍വ​ര്‍ ത​ക​രാ​ര്‍ നേ​രി​ട്ട​ത് റേ​ഷ​ന്‍ വി​ത​ര​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഫെ​ബ്രു​വ​രി​യി​ലെ റേ​ഷ​ന്‍ വി​ത​ര​ണം ഏ​താ​നും ദി​വ​സം​കൂ​ടി ദീ​ര്‍ഘി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.

മു​ന്‍ഗ​ണ​നാ​വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട എ​എ​വൈ, പി​എ​ച്ച്എ​ച്ച് കാ​ര്‍ഡു​ക​ള്‍ കൈ​വ​ശ​മു​ള്ള​വ​രി​ല്‍ ചി​ല​ര്‍ അ​ന​ര്‍ഹ​രാ​ണെ​ന്നും ഈ ​കാ​ര്‍ഡു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ട​തും എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ ഇ​ല്ലാ​ത്ത​വ​രു​ടേ​യും പേ​രി​ല്‍ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ന്ദ്ര​ഭ​ക്ഷ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് സം​സ്ഥാ​ന​ത്ത് ഈ ​വി​ഭാ​ഗ​ത്തി​ലെ കാ​ര്‍ഡു​ക​ളി​ല്‍ ഇ-​കെ​വൈ​സി അ​പ്‌​ഡേ​ഷ​ന്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ഇ​രു​പ​തു​മു​ത​ല്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ അ​പ്‌​ഡേ​ഷ​ന്‍ ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു.


ഈ ​വി​ഭാ​ഗം കാ​ര്‍ഡു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ട കു​ട്ടി​ക​ള​ട​ക്കം കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും റേ​ഷ​ന്‍കാ​ര്‍ഡും ആ​ധാ​ര്‍ കാ​ര്‍ഡു​മാ​യി റേ​ഷ​ന്‍ കടക​ളി​ല്‍ എ​ത്തി ഇ​പോ​സ് യ​ന്ത്ര​ത്തി​ല്‍ അ​പ്‌​ഡേ​ഷ​ന്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന.

സം​സ്ഥാ​ന​ത്തെ പ​തി​നാ​ലാ​യി​ര​ത്തി​ലേ​റെ​വ​രു​ന്ന റേ​ഷ​ന്‍ ക​ട​ക​ളി​ലും അ​പ്‌​ഡേ​ഷ​ന്‍ ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ച​തോ​ടെ സെ​ര്‍വ​ര്‍ ത​ക​രാ​റും ക​ട​ന്നു​കൂ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.