കു​ടി​ശി​ക അ​നു​വ​ദി​ച്ചു; ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ആ​ർ​സി അ​ച്ച​ടി പു​ന​രാ​രം​ഭി​ക്കും
കു​ടി​ശി​ക അ​നു​വ​ദി​ച്ചു; ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ആ​ർ​സി അ​ച്ച​ടി പു​ന​രാ​രം​ഭി​ക്കും
Thursday, February 29, 2024 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ച്ച​​​ടി നി​​​ർ​​​ത്തി​​​വ​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നു മൂ​​​ന്നു മാ​​​സ​​​ത്തി​​​ലേ​​​റെ​​​യാ​​​യി മു​​​ട​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ്, വാ​​​ഹ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ കു​​​ടി​​​ശി​​​ക തു​​​ക അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ഇ​​​തേ തു​​​ട​​​ർ​​​ന്ന് വൈ​​​കാ​​​തെ അ​​​ച്ച​​​ടി പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ക​​​യും ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വേ​​​ഗ​​​ത്തി​​​ൽ ഡ്രൈ​വിം​ഗ് ലൈ​​​സ​​​ൻ​​​സും വാ​​​ഹ​​​ന ആ​​​ർ​​​സി ബു​​​ക്കും ല​​​ഭി​​​ക്കും. ആ​​​ർ​​​സി ബു​​​ക്കും ഡ്രൈ​​​വിം​​ഗ് ലൈ​​​സ​​​ൻ​​​സും അ​​​ച്ച​​​ടി​​​ച്ച​​​തി​​​ന് ഐ​​​ടി​​​ഐ ലി​​​മി​​​റ്റ​​​ഡി​​​ന് ന​​​ൽ​​​കാ​​​നു​​​ള്ള 8.66 കോ​​​ടി രൂ​​​പ​​​യും സി ​​​ഡി​​​റ്റി​​​ന് ന​​​ൽ​​​കാ​​​നു​​​ള്ള 6.34 കോ​​​ടി രൂ​​​പ​​​യും ന​​​ൽ​​​കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

പ​​​ണം ന​​​ൽ​​​കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നു ന​​​വം​​​ബ​​​ർ മു​​​ത​​​ൽ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രു​​​ന്ന ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് ആ​​​ർ​​​സി ബു​​​ക്ക് അ​​​ച്ച​​​ടി ഇ​​​തോ​​​ടെ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നാ​​​കും.

മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്ക് സ്റ്റേ​​​ഷ​​​ന​​​റി സാ​​​ധ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത് സി ​​​ഡി​​​റ്റാ​​​ണ്. കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സി ​​​ഡി​​​റ്റ് വി​​​ത​​​ര​​​ണം നി​​​ർ​​​ത്തി​​​യ​​​ത് ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ച്ചി​​​രു​​​ന്നു.


ഇ​​​രു​​​വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​മാ​​​യി മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​ന് 15 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ആ​​​ർ​​സി, ഡ്രൈ​​​വിം​​ഗ് ലൈ​​​സ​​​ൻ​​​സ് അ​​​ച്ച​​​ടി​​​ക്ക് അ​​​പേ​​​ക്ഷ​​​ക​​​രി​​​ൽ നി​​​ന്നു തു​​​ക വാ​​​ങ്ങു​​​ന്നു​​​ണ്ടെ​​ങ്കി​​​ലും നേ​​​രി​​​ട്ട് ട്ര​​​ഷ​​​റി​​​യി​​​ലേ​​​ക്കാ​​​ണ് പോ​​​കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ചെ​​​ല​​​വ് പി​​​ന്നീ​​​ട് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​ണ് പ​​​തി​​​വ്.

സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി കാ​​​ര​​​ണം തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് വൈ​​​കി​​​യ​​​താ​​​ണ് നി​​​ല​​​വി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക്ക് കാ​​​ര​​​ണം. ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ്, ആ​​​ർ​​​സി ബു​​​ക്ക് അ​​​ച്ച​​​ടി വേ​​​ഗ​​​ത്തി​​ലാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു പു​​​തു​​​താ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി കെ.​​​ബി. ഗ​​​ണേ​​​ഷ്കു​​​മാ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

അ​​​ച്ച​​​ടി​​​ച്ച് എ​​​ത്തി​​​ക്കു​​​ന്ന ആ​​​ർ​​​സി ബു​​​ക്കും ഡ്രൈ​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സും ആ​​​ർ​​​ടി ഓ​​​ഫി​​​സു​​​ക​​​ൾ വ​​​ഴി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ കാ​​​ണി​​ച്ച് നേ​​​രി​​​ട്ടു വാ​​​ങ്ങാ​​​ൻ അ​​​വ​​​സ​​​രം ഒ​​​രു​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.