കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി യു​വാ​വി​നെ മ​ർ​ദി​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന നാ​ലുപേ​ർ അ​റ​സ്റ്റി​ൽ
കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി യു​വാ​വി​നെ മ​ർ​ദി​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന നാ​ലുപേ​ർ അ​റ​സ്റ്റി​ൽ
Thursday, February 29, 2024 12:32 AM IST
സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: മൂ​​​ന്നം​​​ഗ കു​​​ടും​​​ബം സ​​​ഞ്ച​​​രി​​​ച്ച കാ​​​ർ ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി യു​​​വാ​​​വി​​​നെ വ​​​ലി​​​ച്ചി​​​റ​​​ക്കി മ​​​ർ​​​ദി​​​ക്കു​​​ക​​​യും മോ​​​തി​​​ര​​​വും മാ​​​ല​​​യു​​​ടെ ഒ​​​രു​​​ഭാ​​​ഗവും ക​​​വ​​​രു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ നാ​​​ലു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ.

ബ​​​ത്തേ​​​രി പ​​​ള്ളി​​​ക്ക​​​ണ്ടി പ​​​ള്ളി​​​ക്ക​​​ളം അ​​​ജ്മ​​​ൽ(24), തി​​​രു​​​നെ​​​ല്ലി, ആ​​​ല​​​ക്ക​​​ൽ അ​​​ശ്വി​​​ൻ(23), പ​​​ള്ളി​​​ക്ക​​​ണ്ടി ചെ​​​രി​​​വുപു​​​ര​​​യി​​​ട​​​ത്തി​​​ൽ അ​​​മാ​​​ൻ റോ​​​ഷ​​​ൻ(23), നൂ​​​ൽ​​​പ്പു​​​ഴ ക​​​ല്ലു​​​മു​​​ക്ക് കൊ​​​ടു​​​പു​​​ര മു​​​ഹ​​​മ്മ​​​ദ് ന​​​സീം(26) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ബ​​​ത്തേ​​​രി എ​​​സ്എ​​​ച്ച്ഒ ബൈ​​​ജു കെ. ​​​ജോ​​​സും സം​​​ഘ​​​വും മൈ​​​സൂ​​​രു​​​വി​​​ൽ​​​നി​​​ന്നു അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കോ​​​ളി​​​യാ​​​ടി സ്വ​​​ദേ​​​ശി കെ.​​​എ. നി​​​ഖി​​​ലി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

ജ​​​നു​​​വ​​​രി 30ന് ​​​രാ​​​ത്രി 11 ഓ​​​ടെ​​​യാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ക​​​ല്ലു​​​വ​​​യ​​​ൽ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​വ​​​ന്ന അ​​​ഖി​​​ലി​​​ന്‍റെ കാ​​​ർ ബ​​​ത്തേ​​​രി-​​​ചു​​​ള്ളി​​​യോ​​​ട് മെ​​​യി​​​ൻ റോ​​​ഡി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത് മെ​​​യി​​​ൻ റോ​​​ഡി​​​ലൂ​​​ടെ വ​​​ന്ന പ്ര​​​തി​​​ക​​​ളു​​​ടെ കാ​​​റി​​​ന് തൊ​​​ട്ടു​​​മു​​​ന്പി​​​ൽ പോ​​​യ ബ​​​സി​​​നെ മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നു ത​​​ട​​​സ​​​മാ​​​യി.


ഇ​​​തി​​​ലു​​​ള്ള വി​​​രോ​​​ധ​​​മാ​​​ണ് അ​​​ക്ര​​​മ​​​ത്തി​​​ലും ക​​​വ​​​ർ​​​ച്ച​​​യി​​​ലും ക​​​ലാ​​​ശി​​​ച്ച​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ക​​​ല്ലു​​​വ​​​യ​​​ൽ വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ പൊ​​​തു​​​നി​​​ര​​​ത്തി​​​ലാ​​​ണ് അ​​​ഖി​​​ലി​​​നു മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത്. ക​​​ഴു​​​ത്തി​​​നു കു​​​ത്തി​​​പ്പി​​​ടി​​​ച്ച് സ്വ​​​ർ​​​ണ​​​മാ​​​ല വ​​​ലി​​​ച്ചു​​​പൊ​​​ട്ടി​​​ച്ച് ഒ​​​രു ക​​​ഷ​​​ണം കൈ​​​ക്ക​​​ലാ​​​ക്കി​​​യ പ്ര​​​തി​​​ക​​​ൾ മോ​​​തി​​​രം ഊ​​​രി​​​യെ​​​ടു​​​ക്കുകയും ചെയ്തു അ​​​ഖി​​​ലി​​​ന്‍റെ മോ​​​തി​​​ര വി​​​ര​​​ലി​​​നു പൊ​​​ട്ട​​​ലു ണ്ടായി.

എ​​​സ്ഐ​​​മാ​​​രാ​​​യ സി.​​​എം. സാ​​​ബു, കെ.​​​വി. ശ​​​ശി​​​കു​​​മാ​​​ർ, സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ എ.​​​വി. നൗ​​​ഫ​​​ൽ, ല​​​ബ്നാ​​​സ്, സി​​​പി​​​ഒ​​​മാ​​​രാ​​​യ പി.​​​ബി. അ​​​ജി​​​ത്ത്, ഡോ​​​ണി​​​ത്ത് സ​​​ജി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന പ്ര​​​തി​​​ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. പി​​​ടി​​​യി​​​ലാ​​​യ നാ​​​ലു പേ​​​രും വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​ക​​​ളാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.