ര​ഞ്ജി​ത് ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സ്; പ്ര​തി​ക​ള്‍ അ​പ്പീ​ല്‍ ന​ല്‍​കി
ര​ഞ്ജി​ത് ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സ്; പ്ര​തി​ക​ള്‍ അ​പ്പീ​ല്‍ ന​ല്‍​കി
Thursday, February 29, 2024 12:32 AM IST
കൊ​​​ച്ചി: ബി​​​ജെ​​​പി നേ​​​താ​​​വ് അ​​​ഡ്വ. ര​​​ഞ്ജി​​​ത് ശ്രീ​​​നി​​​വാ​​​സ​​​ന്‍ വ​​​ധ​​​ക്കേ​​​സി​​​ല്‍ വ​​​ധ​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​ക​​​ളി​​​ല്‍ നാ​​​ലു​​പേ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​കി.

ഒ​​​ന്നു​​മു​​​ത​​​ല്‍ നാ​​​ലു​​വ​​​രെ പ്ര​​​തി​​​ക​​​ളാ​​​യ നൈ​​​സാം, അ​​​ജ്മ​​​ല്‍, അ​​​നൂ​​​പ്, മു​​​ഹ​​​മ്മ​​​ദ് അ​​​സ്‌​​ലം എ​​​ന്നി​​​വ​​​രാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്. ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ല്‍ വി​​​ചാ​​​ര​​​ണ ന​​​ട​​​ത്താ​​​തെ​​​യും മു​​​ന്‍​ധാ​​​ര​​​ണ​​​ക​​​ളോ​​​ടെ​​​യു​​​മാ​​​ണ് മാ​​​വേ​​​ലി​​​ക്ക​​​ര അ​​​ഡീ​​​ഷ​​​ണ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ച​​​തെ​​​ന്നും വി​​​ധി റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് അ​​​പ്പീ​​​ല്‍ ന​​​ല്‍​കി​​​യ​​​ത്. ഹ​​​ര്‍​ജി​​​യി​​​ല്‍ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കാ​​​നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കോ​​ട​​തി സ​​​ര്‍​ക്കാ​​​രി​​​ന് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, പ്ര​​​തി​​​ക​​​ളു​​​ടെ വ​​​ധ​​​ശി​​​ക്ഷ ശ​​​രി​​​വ​​​യ്ക്കേ​​​ണ്ട​​​തു​​​ണ്ടോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ കോ​​​ട​​​തി ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി. വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ച 15 പ്ര​​​തി​​​ക​​​ള്‍​ക്കും കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.


2021 ഡി​​​സം​​​ബ​​​ര്‍ 19ന് ​​​ആ​​​ല​​​പ്പു​​​ഴ വെ​​​ള്ള​​​ക്കി​​​ണ​​​റിലുള്ള വീ​​​ട്ടി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി​​​യ പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ അ​​​മ്മ​​​യു​​​ടെ​​​യും ഭാ​​​ര്യ​​​യു​​​ടെ​​​യും മ​​​ക​​​ളു​​​ടെ​​​യും മു​​​ന്നി​​​ല്‍വ​​​ച്ച് ര​​​ഞ്ജി​​​ത്തി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്.

എ​​​സ്ഡി​​​പി​​​ഐ നേ​​​താ​​​വ് കെ.​​​എ​​​സ്. ഷാ​​​ന്‍ ത​​​ലേ​​​ദി​​​വ​​​സം രാ​​​ത്രി കൊ​​​ല്ല​​​പ്പെ​​​ട്ട് മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍​ക്ക​​​ക​​​മാ​​​യി​​​രു​​​ന്നു ര​​​ഞ്ജി​​​ത്ത് വ​​​ധം. കേ​​​സി​​​ലെ 15 പ്ര​​​തി​​​ക​​​ള്‍​ക്കും ജ​​​നു​​​വ​​​രി 30ന് ​​​അ​​​ഡീഷണൽ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. ഒ​​​മ്പ​​​ത് വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി ജീ​​​വ​​​പ​​​ര്യ​​​ന്ത​​​മ​​​ട​​​ക്കം ത​​​ട​​​വു​​​ശി​​​ക്ഷ​​​യും പി​​​ഴ​​​യും ഇ​​​തോ​​​ടൊ​​​പ്പം വി​​​ധി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.