കേരള സെന്‍ട്രല്‍ സ്കൂള്‍സ് സ്പോര്‍ട്സ് മീറ്റ് ജനുവരിയില്‍
Tuesday, December 5, 2023 2:47 AM IST
കൊച്ചി: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയ നവോദയ വിദ്യാലയങ്ങളുടെ മൂന്നാമത് സംയുക്ത കായിക മത്സരം കേരള സെന്‍ട്രല്‍ സ്കൂള്‍സ് സ്പോര്‍ട്സ് മീറ്റ് ജനുവരി അഞ്ച്, ആറ് തീയതികളില്‍ കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കായിക മന്ത്രി വി. അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്യും. അണ്ടര്‍ 14,17,19 വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്.എറണാകുളം പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ സ്പോര്‍ട്സ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു.
പത്രസമ്മേളനത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്മാന് യു. ഷറഫലി, ഡോ. ഇന്ദിരാ രാജന്, ഫാ. മാത്യു കരീത്തറ, ഡോ. കെ.ഇ. ഹരീഷ് എന്നിവര്‍ പങ്കെടുത്തു.