ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ന് ഇ​ന്നു തു​ട​ക്കം
Tuesday, December 5, 2023 2:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ക്കം സ​​​ത്യ​​​ഗ്ര​​​ഹ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ ക​​​മ്മി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദ്വി​​​ദി​​​ന ച​​​രി​​​ത്ര കോ​​​ണ്‍​ഗ്ര​​​സി​​​ന് ഇ​​​ന്നു ക​​​വ​​​ടി​​​യാ​​​ർ ഉ​​​ദ​​​യ് പാ​​​ല​​​സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും.

ഇ​​​ന്നു രാ​​​വി​​​ലെ 10.30ന് ​​​കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന ച​​​ട​​​ങ്ങി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം കെ.​​​ രാ​​​ജു ച​​​രി​​​ത്ര കോ​​​ണ്‍​ഗ്ര​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ പി. ​​​അ​​​തി​​​യ​​​മാ​​​ൻ, സു​​​കു​​​മാ​​​ര​​​ൻ മൂ​​​ലേ​​​ക്കാ​​​ട് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കസ​​​മി​​​തി അം​​​ഗം കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ, കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​പി, വി.​​​എം. സു​​​ധീ​​​ര​​​ൻ, അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് എം​​​പി, എ​​​ൻ. ശ​​​ക്ത​​​ൻ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ലോ​​​ട് ര​​​വി തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ക്കും.


ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30 മു​​​ത​​​ൽ ച​​​രി​​​ത്ര കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി . ‘വൈ​​​ക്കം സ​​​ത്യ​​​ഗ്ര​​​ഹ​​​വും സാ​​​മൂ​​​ഹി​​​ക​​​പ​​​രി​​​ഷ്ക​​​ര​​​ണ​​​വും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കും. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ. 6.45ന് ​​​കേ​​​ര​​​ള ന​​​വോ​​​ത്ഥാ​​​നം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഓ​​​പ്പ​​​ണ്‍ ഫോ​​​റം ഡോ. ​​​ശ​​​ശി ത​​​രൂ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

നാ​​​ളെ രാ​​​വി​​​ലെ 10ന് ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർനാ​​​ഷ​​​ണ​​​ൽ സെ​​​മി​​​നാ​​​ർ ഇ​​​ക്കോ​​​ണ​​​മി​​​ക് ആ​​​ൻ​​​ഡ് പൊ​​​ളി​​​റ്റി​​​ക്ക​​​ൽ വീ​​​ക്ക്‌ലി മു​​​ൻ എ​​​ഡി​​​റ്റ​​​ർ ഡോ.​​​ഗോ​​​പാ​​​ൽ ഗു​​​രു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കസ​​​മി​​​തി അം​​​ഗം ഡോ.​​​ ശ​​​ശി ത​​​രൂ​​​ർ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

വൈ​​​ക്കം സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​ര​​​സേ​​​നാ​​​നി​​​ക​​​ളു​​​ടെ പി​​​ൻ​​​ത​​​ല​​​മു​​​റ​​​ക്കാ​​​രു​​​ടെ കു​​​ടും​​​ബ​​​സം​​​ഗ​​​മം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30ന് ​​​കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.