സാന്ദ്ര ഫ്രാന്‍സിസ് ലുലു ബ്യൂട്ടി ക്വീന്‍, അമല്‍ ഗോവിന്ദ് മാന്‍ ഓഫ് ദി ഇയര്‍
Tuesday, December 5, 2023 2:46 AM IST
കൊച്ചി: ലുലു ബ്യൂട്ടി ഫെസ്റ്റില്‍ തൃശൂര്‍ സ്വദേശിനി സാന്ദ്ര ഫ്രാന്‍സിസ് ലുലു ബ്യൂട്ടി ക്വീനും അമല്‍ ഗോവിന്ദ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്കാരവും നേടി.
കൊച്ചി ലുലു മാളില്‍ നടന്ന വര്‍ണാഭമായ മത്സരത്തില്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയ 20 മത്സരാര്‍ഥികളെ പിന്തള്ളിയാണ് ഇരുവരും കിരീടം ചൂടിയത്. വിജയികൾക്ക് ഒരു ലക്ഷം രൂപ സമ്മാനവും ഫലകവും സര്‍ട്ടിഫിക്കറ്റും സിനിമാ താരങ്ങളായ അജ്മല്‍ അമീറും അതിഥി രവിയും സമ്മാനിച്ചു.
മിസ് വിഭാഗത്തില്‍ കൊച്ചി സ്വദേശിനി സിന്ദ പടമാടന് രണ്ടാം സ്ഥാനവും തൃശൂര്‍ കുന്നംകുളം സ്വദേശി മാളവിക ആര്. ദേവ് മൂന്നാം സ്ഥാനവും നേടി. മിസ്റ്റര്‍ വിഭാഗത്തില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി അര്‍ഫാസ് ഷാന്‍ രണ്ടാം സ്ഥാനവും കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി അരുണ്‍ പ്രിന്‍സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പതിനായിരം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനമായി നല്‍കിയത്.