മിഷോങ്ങ് ചുഴലിക്കാറ്റ്: 118 ട്രെയിനുകൾ റദ്ദാക്കി
Monday, December 4, 2023 1:36 AM IST
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ്ങ് ചുഴലിക്കാറ്റിനെതുടർന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നൂറിലേറെ ട്രെയിൻ സർവീസുകൾ റദ്ദാക്കി റെയിൽവേ. കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ ഉൾപ്പെടെ 118 ട്രയിനുകളാണ് റദ്ദാക്കിയത്. ശബരിമല തീർഥാടകർക്കായി ഏർപ്പെടുത്തിയ പ്രത്യക ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
ഇന്ന് സർവീസ് നടത്താനിരുന്ന കോട്ടയം-നരാസ്പൂർ (07119), കൊച്ചുവേളി-കോർബ സൂപ്പർഫാസ്റ്റ് (22648), സെക്കന്തരാബാദ്-തിരുവനന്തപുരം (17230), തിരുവനന്തപുരം-ന്യൂഡൽഹി (12625), എറണാകുളം-പാട്ന (22643), ബിലാസ്പൂർ-എറണാകുളം സൗത്ത് (22815), ഹാതിയ-എറണാകുളം സൗത്ത് (22837) നാളെത്തെ പാട്ന-എറണാകുളം (22670), തിരുവനന്തപുരം-സെക്കന്തരാബാദ് (17229), ന്യൂഡൽഹി-തിരുവനന്തപുരം (12626), കൊല്ലം-സെക്കന്തരാബാദ് (07130), ബുധനാഴ്ചത്തെ എറണാകുളം സൗത്ത്-ഹാതിയ (22838), കൊച്ചുവേളി-ഗൊരഖ്പൂർ (12511), എറണാകുളം സൗത്ത്-ബിലാസ്പൂർ (22816), കോർബ-കൊച്ചുവേളി (22647), ന്യൂഡൽഹി-തിരുവനന്തപുരം (12626) വ്യാഴാഴ്ച സർവീസ് നടത്താനിരുന്ന പാട്ന-എറണാകുളം (22644) എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്.