സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ പവന് 46,480 രൂപ
സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ പവന് 46,480 രൂപ
Thursday, November 30, 2023 1:56 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല സ​​ര്‍വ​​കാ​​ല റി​​ക്കാ​​ര്‍ഡി​​ല്‍. ഇ​​ന്ന​​ലെ ഗ്രാ​​മി​​ന് 75 രൂ​​പ​​യും പ​​വ​​ന് 600 രൂ​​പ​​യു​​മാ​​ണു വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 5810 രൂ​​പ​​യും പ​​വ​​ന് 46,480 രൂ​​പ​​യു​​മാ​​യി. ആ​​റു മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ര്‍ന്ന നി​​ല​​യി​​ലേ​​ക്കാ​​ണു സ്വ​​ര്‍ണ​​വി​​ല കു​​തി​​ച്ച​​ത്.

അ​​ന്താ​​രാ​​ഷ്‌​​ട്ര സ്വ​​ര്‍ണ​​വി​​ല ട്രോ​​യ് ഔ​​ണ്‍സി​​ന് 2045 ഡോ​​ള​​റും ഇ​​ന്ത്യ​​ന്‍ രൂ​​പ​​യു​​ടെ വി​​നി​​മ​​യനി​​ര​​ക്ക് 83.29 ലു​​മാ​​ണ്. 24 കാ​​ര​​റ്റ് സ്വ​​ര്‍ണ​​ത്തി​​ന്‍റെ ബാ​​ങ്ക് നി​​ര​​ക്ക് 64 ല​​ക്ഷം രൂ​​പ​​യ്ക്ക് അ​​ടു​​ത്താ​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ ഒ​​ക്ടോ​​ബ​​ര്‍ 28 നാ​​യി​​രു​​ന്നു സ്വ​​ര്‍ണ​​വി​​ല റി​​ക്കാ​​ര്‍ഡ് ഭേ​​ദി​​ച്ച​​ത്. അ​​ന്ന് ഗ്രാ​​മി​​ന് 5,740 രൂ​​പ​​യും പ​​വ​​ന് 45,920 രൂ​​പ​​യും എ​​ത്തി​​യി​​രു​​ന്നു. അ​​തി​​നു​​ശേ​​ഷം സ്വ​​ര്‍ണ​​വി​​പ​​ണി​​യി​​ല്‍ ചാ​​ഞ്ചാ​​ട്ട​​മാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.