പിഎസ്സി വകുപ്പുതല പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം
Thursday, November 30, 2023 1:15 AM IST
തിരുവനന്തപുരം: പിഎസ്സി നടത്തുന്ന രണ്ടു വകുപ്പുതല പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം വരുത്തിയതായി പിഎസ്സി അറിയിച്ചു.
പിഎസ്സി വകുപ്പുതല പരീക്ഷയുടെ ഭാഗമായി അടുത്ത മാസം ആറിന് നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് ഇടുക്കി ജില്ലയിലെ സെന്റ് ജോർജ് എച്ച്എസ്എസ് കട്ടപ്പന എന്ന പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെട്ടിരുന്നവർ സെന്റ് ജെറോംസ് എച്ച്എസ്എസ് വെള്ളയാംകുടി (എച്ച്എസ് സെക്ഷൻ) കട്ടപ്പന, ഇടുക്കി എന്ന കേന്ദ്രത്തിലും പാലക്കാട് ജില്ലയിലെ പിഎംജിഎച്ച്എസ്, പാലക്കാട് എന്ന പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെട്ടിരുന്നവർ എംഇഎസ് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് ഒലവക്കോട്, (സെന്റർ 2) പാലക്കാട് എന്ന കേന്ദ്രത്തിലും ഇതിനോടകം ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണമെന്ന് പിഎസ്സി അറിയിച്ചു.