കു​ട്ടി​ക​ളെ റോ​ഡ​രികി​ൽ നി​ർ​ത്തി​യ സം​ഭ​വം; പ്ര​ധാ​നാ​ധ്യാ​പ​ക​നു കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ല്കി സ​ർ​ക്കാ​ർ ത​ല​യൂ​രി
കു​ട്ടി​ക​ളെ റോ​ഡ​രികി​ൽ നി​ർ​ത്തി​യ സം​ഭ​വം;  പ്ര​ധാ​നാ​ധ്യാ​പ​ക​നു കാ​ര​ണം കാ​ണി​ക്ക​ൽ  നോ​ട്ടീ​സ് ന​ല്കി സ​ർ​ക്കാ​ർ ത​ല​യൂ​രി
Wednesday, November 29, 2023 2:02 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ന​​​​വ​​​​കേ​​​​ര​​​​ള സ​​​​ദ​​​​സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ​​​​യും മ​​​​ന്ത്രി​​​​മാ​​​രെയും കാ​​​​ണാ​​​​നാ​​​​യി സ്കൂ​​​​ൾ കു​​​​ട്ടി​​​​ക​​​​ളെ പൊ​​​​രി​​​​വെ​​​​യി​​​​ലി​​​​ൽ നി​​​​ർ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​നെ​​​​തി​​​​രേ കോ​​​​ട​​​​തി രൂ​​​​ക്ഷ​​​​മാ​​​​യ വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​ന്ന​​​​യി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ സ്കൂ​​​​ളി​​​​ലെ പ്ര​​​​ധാ​​​​ന അ​​​​ധ്യാ​​​​പ​​​​ക​​​​നു നോ​​​​ട്ടീ​​​​സ് ന​​​​ല്കി വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ്.

മ​​​​ല​​​​പ്പു​​​​റം എ​​​​ട​​​​പ്പാ​​​​ൾ തു​​​​യ്യം ജി​​​​എ​​​​ൽ​​​​പി സ്കൂ​​​​ളി​​​​ലെ പ്ര​​​​ധാ​​​​നാ​​​​ധ്യാ​​​​പ​​​​ക​​​​ൻ സേ​​​​തു​​​​മാ​​​​ധ​​​​വ​​​​ൻ ക​​​​ടാ​​​​ട്ടി​​​​നാ​​​​ണു പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സെ​​​​ക്ര​​​​ട്ട​​​​റി കാ​​​​ര​​​​ണം കാ​​​​ണി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ് ന​​​​ല്കി​​​​യ​​​​ത്.


ന​​​​വ​​​​കേ​​​​ര​​​​ള സ​​​​ദ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ക്ക​​​​രു​​​​തെ​​​​ന്നു പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ കാ​​​​ര്യാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യി​​​​ട്ടും പ്ര​​​​ധാ​​​​നാ​​​​ധ്യാ​​​​പ​​​​ക​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ന​​​​ട്ടു​​​​ച്ച​​​​യ്ക്ക് ഏ​​​​റെ നേ​​​​രം റോ​​​​ഡ​​​​രി​​​​കി​​​​ൽ നി​​​​ർ​​​​ത്തി​​​​യ​​​​താ​​​​യി നോ​​​​ട്ടീ​​​​സി​​​​ൽ പ​​​​റ​​​​യു​​​​ന്നു.ഏ​​​​ഴു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ കാ​​​​ര​​​​ണം ബോ​​​​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു നോ​​​​ട്ടീ​​​​സി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.