കുട്ടിയെ തട്ടിക്കൊണ്ടു പോകൽ: സർക്കാർ നടപടിയെടുക്കണമെന്ന് സിറിയക് ചാഴികാടൻ
Wednesday, November 29, 2023 2:02 AM IST
കോട്ടയം: കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംസ്ഥാന വ്യാപകമായ കരുതൽ നടപടികൾക്കു സർക്കാർ മുൻകൈയെടുക്കണമെന്നു യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ.
അപരിചിതരോട് ഇടപഴകുന്നതിനെ സംബന്ധിച്ചു കുട്ടികൾക്കും, അതിനായി അവരെ പ്രാപ്തരാക്കുന്നതിനു മാതാപിതാക്കൾക്കും അധ്യാപകർക്കും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കണം.
ഇതിനായി സംസ്ഥാന പോലീസിന്റെ നേതൃത്വത്തിൽ കുട്ടികളെ കേന്ദ്രീകരിച്ചു ക്ലാസുകൾ സംഘടിപ്പിക്കണം, മാതാപിതാക്കൾക്കു വേണ്ട നിർദേശങ്ങൾ നൽകണം. കൊല്ലത്തു നടന്ന സംഭവം ആവർത്തിക്കാതിരിക്കാൻ അതീവ ജാഗ്രതയും ബോധവത്കരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.