ജെഡിസി പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു
Tuesday, September 26, 2023 5:57 AM IST
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ 2023 ഏപ്രിലിൽ നടത്തിയ ജെഡിസി പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് തൃശൂർ സഹകരണ പരിശീലന കേന്ദ്രത്തിലെ മഞ്ജുമോഹൻ കരസ്ഥമാക്കി.
രണ്ടാം റാങ്ക് പാലക്കാട് സഹകരണ പരിശീലന കേന്ദ്രത്തിലെ ചിത്ര. ആർ ഉം, മൂന്നാം റാങ്ക് ചേർത്തല സഹകരണ പരിശീലന കേന്ദ്രത്തിലെ ലിജോമോൻ ജോസഫും കരസ്ഥമാക്കി. 85.59 ശതമാനമാണ് വിജയം. വിശദവിവരങ്ങൾക്ക് അതാത് കോളജുകളും/സെന്ററുകളുമായി ബന്ധപ്പെടുക. പുനഃപരിശോധനാ ഫലം www.scu.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.