‘പൂവാലന്‍മാര്‍’തലപൊക്കി, വടിയെടുത്ത് പോലീസ്
‘പൂവാലന്‍മാര്‍’തലപൊക്കി,  വടിയെടുത്ത് പോലീസ്
Tuesday, September 27, 2022 1:14 AM IST
കോ​​ഴി​​ക്കോ​​ട്: കോ​​വി​​ഡ്കാ​​ല​​ത്തി​​നു​​ശേ​​ഷം സ്‌​​കൂ​​ളു​​ക​​ളും കോ​​ള​​ജു​​ക​​ളും തു​​റ​​ന്ന​​തോ​​ടെ ‘പൂവാലന്‍മാര്‍’ ക്കെതിരെ ന​​ട​​പ​​ടി​​യു​​ണ്ടാ​​കു​​മെ​​ന്ന് കേ​​ര​​ള പോ​​ലീ​​സ്.

മു​​ന്‍കാ​​ല​​ങ്ങ​​ളി​​ല്‍ ബ​​സ് സ്റ്റോ​​പ്പു​​ക​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് പി​​ങ്ക് പോ​​ലീ​​സി​​ന്‍റെ സേ​​വ​​നം ഉ​​ള്‍പ്പെ​​ടെ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വു​​മാ​​യി​​രു​​ന്നു സ്‌​​പെ​​ഷ​​ല്‍ പ​​ട്രോ​​ളിം​​ഗ്. ഇ​​ത് പു​​ന​​രാ​​രം​​ഭി​​ക്കാ​​നാ​​ണു പോ​​ലീ​​സ് നീ​​ക്കം.

ശ​​ല്യം ഉ​​ണ്ടാ​​യാ​​ല്‍ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്ക് 112 എ​​ന്ന നമ്പ​​റി​​ല്‍ ബ​​ന്ധ​​പ്പെ​​ടാ​​മെ​​ന്നും പോ​​ലീ​​സ് ഔ​​ദ്യോ​​ഗി​​ക ഫേ​​സ് ബു​​ക്ക് പേ​​ജി​​ൽ വ്യ​​ക്ത​​മാ​​ക്കി.


ടോം​​സി​​ന്‍റെ പ്ര​​ശ​​സ്ത​​മാ​​യ ബോ​​ബ​​നും മോ​​ളി​​യും കാ​​ര്‍ട്ടൂ​​ണി​​ലെ അ​​പ്പി ഹി​​പ്പി​​യു​​ടെ ചി​​ത്രം കൂ​​ടി ഉ​​ള്‍പ്പെ​​ടു​​ത്തി​​യാ​​ണ് ര​​സ​​ക​​ര​​മാ​​യ ഫേ​​സ്ബു​​ക്ക് കു​​റി​​പ്പ്. “വം​​ശ​​നാ​​ശം വ​​ന്നെ​​ന്ന് ക​​രു​​തി​​യ​​താ​​ണ്” എ​​ന്ന ടാ​​ഗ് ലൈ​​നോ​​ടു​​കൂ​​ടി​​യാ​​ണു പോ​​സ്റ്റ്. സ്‌​​കൂ​​ള്‍ അ​​ധി​​കൃ​​ത​​രും ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ശ്ര​​ദ്ധ​​പു​​ല​​ര്‍ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ഉ​​യ​​രു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.