സമരപ്രഖ്യാപനവുമായി കെഎസ്ആർടിസി ജീവനക്കാർ
സമരപ്രഖ്യാപനവുമായി  കെഎസ്ആർടിസി ജീവനക്കാർ
Tuesday, September 27, 2022 1:14 AM IST
കൊ​​ച്ചി: കെ​​എസ്ആ​​ർ​​ടി​​സി മാ​​നേ​​ജ്മെ​​ന്‍റും സ​​ർ​​ക്കാ​​രും സ്വീ​​ക​​രി​​ക്കു​​ന്ന തൊ​​ഴി​​ലാ​​ളി​​വി​​രു​​ദ്ധ ന​​ട​​പ​​ടി​​ക​​ൾ​​ക്കെ​​തി​​രേ കെ​​എ​​സ്ആ​​ർ​​ടി​​സി ജീ​​വ​​ന​​ക്കാ​​രു​​ടെ കൂ​​ട്ടാ​​യ്മ (ഒ​​റ്റ​​യ്ക്ക​​ല്ല ഒ​​രു​​മി​​ച്ച് ) യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ പ​​ണി​​മു​​ട​​ക്കു​​ന്നു.

ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച് വൈ​​റ്റി​​ല അ​​നു​​ഗ്ര​​ഹ ഹോ​​ട്ട​​ൽ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ സ​​മ​​ര പ്ര​​ഖ്യാ​​പ​​ന ക​​ണ്‍വ​​ൻ​​ഷ​​ൻ ന​​ട​​ത്തി. കൂ​​ട്ടാ​​യ്മ ചെ​​യ​​ർ​​മാ​​ൻ ബി​​ജു അ​​യ്യ​​ന്പി​​ള്ളി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടി​​യ ക​​ണ്‍വ​​ൻ​​ഷ​​ൻ സം​​സ്ഥാ​​ന ജ​​ന​​കീ​​യ പ്ര​​തി​​രോ​​ധ സ​​മി​​തി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. കെ. ​​അ​​ര​​വി​​ന്ദാ​​ക്ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.


പ​​രി​​സ്ഥി​​തി​​പ്ര​​വ​​ർ​​ത്ത​​ക​​ൻ സി.​​ആ​​ർ. നീ​​ല​​ക​​ണ്ഠ​​ൻ മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. 12 മ​​ണി​​ക്കൂ​​ർ സിം​​ഗി​​ൾ ഡ്യൂ​​ട്ടി എ​​ന്ന തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നു ക​​ണ്‍വെ​​ൻ​​ഷ​​നി​​ൽ പ​​ങ്കെ​​ടു​​ത്ത കെ​​എ​​സ്ആ​​ർ​​ടി​​സി വ​​ർ​​ക്കേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എ​​സ്. സീ​​തി​​ലാ​​ൽ വി​​ശ​​ദീ​​ക​​രി​​ച്ചു. എ​​ഐ​​യു​​ടി​​യു​​സി സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​എം. ദി​​നേ​​ശ​​ൻ, കൂ​​ട്ടാ​​യ്മ നേ​​താ​​വ് വി.​​എ​​സ്. രാ​​ധാ​​കൃ​​ഷ്ണ​​ൻ, വ​​ർ​​ക്കേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ർ എം.​​എ​​ൻ. അ​​നി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.