ഗാ​ന​മേ​ള​യ്ക്കി​ടെ ത​ര്‍​ക്കം; യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു
ഗാ​ന​മേ​ള​യ്ക്കി​ടെ ത​ര്‍​ക്കം;  യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു
Monday, September 26, 2022 12:22 AM IST
കൊ​​​ച്ചി: ന​​​ഗ​​​ര​​​ത്തെ ഞെ​​​ട്ടി​​​ച്ച് വീ​​​ണ്ടും കൊ​​​ല​​​പാ​​​ത​​​കം. ഗാ​​​ന​​​മേ​​​ള​​​ക്കി​​​ടെ​​​യു​​​ണ്ടാ​​​യ ത​​​ര്‍​ക്ക​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ല്‍ ക​​​ലാ​​​ശി​​​ച്ച​​​ത്. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ല്‍ വാ​​​ട​​​ക​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന മ​​​ട്ടാ​​​ഞ്ചേ​​​രി പ​​​ന​​​യ​​​പ്പി​​​ള്ളി അ​​​മ്മ​​​ന്‍​കോ​​​വി​​​ല്‍ റോ​​​ഡി​​​ല്‍ ചെ​​​ല്ല​​​മ്മ വീ​​​ട്ടി​​​ല്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ന്‍ രാ​​​ജേ​​​ഷ് (27) ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ല്‍ കാ​​​സ​​​ര്‍​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​ക്കാ​​​യി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച അ​​​ര്‍​ധ​​​രാ​​​ത്രി സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി ക​​​ലൂ​​​ര്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു സ​​​മീ​​​പം സം​​​ഘ​​​ടി​​​പ്പി​​​ച്ച ഗാ​​​ന​​​മേ​​​ള​​​യ്ക്കി​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം.

പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ ഒ​​​രു യു​​​വ​​​തി​​​യോ​​​ട് പ്ര​​​തി അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി​​​യ​​​ത് കൊ​​​ല്ല​​​പ്പെ​​​ട്ട രാ​​​ജേ​​​ഷ് ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. പാ​​​സ് വ​​​ച്ച് ന​​​ട​​​ത്തി​​​യ പ​​​രി​​​പാ​​​ടി​​​യാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ ഇ​​​യാ​​​ളെ സം​​​ഘാ​​​ട​​​ക​​​രി​​​ലൊ​​​രാ​​​ള​​​ായ രാ​​​ജേ​​​ഷും മ​​​റ്റു​​​ള്ള​​​വ​​​രും ചേ​​​ര്‍​ന്ന് പു​​​റ​​​ത്താ​​​ക്കി. ഗാ​​​ന​​​മേ​​​ള സ​​​മാ​​​പി​​​ച്ച ശേ​​​ഷം സു​​​ഹൃ​​​ത്തു​​​മാ​​​യി തി​​​രി​​​ച്ചെ​​​ത്തി​​​യ ഇയാൾ സം​​​ഘാ​​​ട​​​ക​​​രോ​​​ട് വാ​​​ക്കേ​​​റ്റ​​​ത്തി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ക​​​യും ത​​​ര്‍​ക്ക​​​ത്തി​​​നി​​​ടെ രാ​​​ജേ​​​ഷി​​​നെ കു​​​ത്തു​​​ക​​​യുമായിരു​​​ന്നു. ഇ​​​യാ​​​ള്‍ ആ​​​ലു​​​വ​​​യി​​​ലെ ഒ​​​രു ഫ്ളാ​​​റ്റി​​​ലെ താ​​​മ​​​സ​​​ക്കാ​​​നാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി.


ആ​​​ലു​​​വ​​​യി​​​ലെ ഫ്ളാ​​​റ്റി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ പ്ര​​​തിയുടെ ഐ​​​ഡി കാ​​​ര്‍​ഡ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ പോ​​​ലീ​​​സി​​​ന് ല​​​ഭി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ന് ശേ​​​ഷം പ്ര​​​തി​​​ക​​​ള്‍ ഒ​​​ളി​​​വി​​​ലാ​​​ണ്. മൊ​​​ബൈ​​​ല്‍ ട​​​വ​​​ര്‍ ലൊ​​​ക്കേ​​​ഷ​​​ന്‍ പ്ര​​​കാ​​​രം പ്ര​​​തി​​​ക​​​ള്‍ വ​​​യ​​​നാ​​​ട്ടി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വ​​​രെ​​​ക്കു​​​റി​​​ച്ചു​​​ള്ള സൂ​​​ച​​​ന​​​ക​​​ള്‍ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​റ​​​സ്റ്റ് ഉ​​​ട​​​നു​​​ണ്ടാ​​​കു​​​മെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

രാ​​​ജേ​​​ഷി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പോ​​​സ്റ്റ്‌​​​മോ​​​ര്‍​ട്ടം ന​​​ട​​​ത്തി​​​യ ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ള്‍​ക്ക് വി​​​ട്ടു​​​ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.