കു​ട്ടി​ക​ളി​ലെ ഹൃ​ദ്രോ​ഗ​ചി​കി​ത്സ​യ്‌ക്ക് ശ്രീ​ചി​ത്ര​യി​ൽ ഫോ​ണ്ടാ​ൻ ക്ലി​നി​ക്ക് ഒ​പി തു​ട​ങ്ങും
Sunday, September 25, 2022 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ​​​ചി​​​ത്ര​​​യി​​​ൽ രാ​​​ജ്യ​​​ത്തെ ആ​​​ദ്യ ഫോ​​​ണ്ടാ​​​ൻ ക്ലി​​​നി​​​ക്ക് ഒ​​​പി​​​ക്ക് തി​​​ങ്ക​​​ളാ​​​ഴ്ച തു​​​ട​​​ക്കം കു​​​റി​​​ക്കും. നാ​​​ളെ രാ​​​വി​​​ലെ എ​​​ട്ടി​​​ന് ശ്രീ​​​ചി​​​ത്ര ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​സ​​​ഞ്ജ​​​യ് ബി​​​ഹാ​​​രി ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

എ​​​ല്ലാ തി​​​ങ്ക​​​ളാ​​​ഴ്ച​​​യും രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ 11 വ​​​രെ​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം.
കു​​​ട്ടി​​​ക​​​ളി​​​ൽ ജ​​​ന്മ​​​നാ​​​യു​​​ള്ള യൂ​​​ണി​​​വെ​​​ൻ​​​ട്രി​​​ക്കു​​​ലാ​​​ർ ഹൃ​​​ദ്രോ​​​ഗം പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​യി പ​​​ല ഘ​​​ട്ട​​​മാ​​​യാ​​​ണ് ഫോ​​​ണ്ടാ​​​ൻ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ പു​​​ന:​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യാ​​​ണ് ഫോ​​​ണ്ടാ​​​ൻ ക്ലി​​​നി​​​ക്ക് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.


ഫോ​​​ണ്ടാ​​​ൻ ശ​​​സ്ത്ര​​​ക്രി​​​യ ക​​​ഴി​​​ഞ്ഞ 200 -ൽ ​​​അ​​​ധി​​​കം കു​​​ട്ടി​​​ക​​​ൾ ശ്രീ​​​ചി​​​ത്ര​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്. വെ​​​ബ് സൈ​​​റ്റ്: www.sctimst. ac.in
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.