ഷാ​ബാ ഷെ​രീ​ഫ് കൊ​ല​ക്കേ​സ്: ഷൈ​ബി​ൻ അ​ഷ്റ​ഫി​ന്‍റെ സ​ഹാ​യി റി​ട്ട.​എ​സ്ഐ കീ​ഴ​ട​ങ്ങി ‌
ഷാ​ബാ ഷെ​രീ​ഫ് കൊ​ല​ക്കേ​സ്:  ഷൈ​ബി​ൻ  അ​ഷ്റ​ഫി​ന്‍റെ സ​ഹാ​യി റി​ട്ട.​എ​സ്ഐ കീ​ഴ​ട​ങ്ങി ‌
Thursday, August 11, 2022 1:43 AM IST
നി​​​ല​​​ന്പൂ​​​ർ: മൈ​​​സൂ​​​രു സ്വ​​​ദേ​​​ശി നാ​​​ട്ടു​​​വൈ​​​ദ്യ​​​ൻ ഷാ​​​ബാ ഷെ​​​രീ​​​ഫി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ഷൈ​​​ബി​​​ൻ അ​​​ഷ്റ​​​ഫി​​​ന്‍റെ മു​​​ഖ്യ​​​സ​​​ഹാ​​​യി റി​​​ട്ട. ​എ​​​സ്ഐ സു​​​ന്ദ​​​ര​​​ൻ സു​​​കു​​​മാ​​​ര​​​ൻ കീ​​​ഴ​​​ട​​​ങ്ങി.

മൂ​​​ന്നു മാ​​​സ​​​മാ​​​യി ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന പ്ര​​​തി ഇ​​​ടു​​​ക്കി മു​​​ട്ടം കോ​​​ട​​​തി​​​യി​​​ൽ കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ മു​​​ട്ടം കോ​​​ട​​​തി​​​യി​​​ൽ​​നി​​​ന്നു നി​​​ല​​​ന്പൂ​​​ർ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​ര​​​ക്കും. കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത ശേ​​​ഷം കൂ​​​ടു​​​ത​​​ൽ ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​നാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങാ​​​നാ​​ണു പോ​​​ലീ​​​സ് നീ​​​ക്കം.

ഷാ​​​ബാ ഷെ​​​രീ​​​ഫ് കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ ഷൈ​​​ബി​​​ൻ അ​​​ഷ്റ​​​ഫി​​​ന്‍റെ പ്ര​​​ധാ​​​ന സ​​​ഹാ​​​യി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​യാ​​​ളാ​​​ണു വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ സു​​​ന്ദ​​​ര​​​ൻ സു​​​കു​​​മാ​​​ര​​​നെ​​​ന്നാ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. ഷൈ​​​ബി​​​നും കൂ​​​ട്ടാ​​​ളി​​​ക​​​ളും അ​​​റ​​​സ്റ്റി​​​ലാ​​​യ ഉ​​​ട​​​നെ ഒ​​​ളി​​​വി​​​ൽ പോ​​​യ ഇ​​​യാ​​​ളെ പോ​​​ലീ​​​സി​​​ന് ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​രു​​​ന്നി​​​ല്ല.


കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ഷൈ​​​ബി​​​ൻ അ​​​ഷ്റ​​​ഫി​​​നു ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ച സാ​​​ഹ​​​ര്യ​​​ത്തി​​​ലാ​​ണു സു​​​ന്ദ​​​ര​​​ൻ സു​​​കു​​​മാ​​​ര​​​ൻ കീ​​​ഴ​​​ട​​​ങ്ങാ​​​ൻ ത​​​യാ​​​റാ​​​യ​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന. മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ത്തി​​​നാ​​​യി ഇ​​​യാ​​​ൾ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നി​​​ല്ല. ഇ​​​യാ​​​ൾ പി​​​ടി​​​യി​​​ലാ​​​യ​​​തോ​​​ടെ കേ​​​സി​​​ലെ നി​​​ർ​​​ണാ​​​യ​​​ക​​വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു പോ​​​ലീ​​​സ് നി​​​ഗ​​​മ​​​നം. ഷാ​​​ബാ ഷെ​​​രീ​​​ഫ് വ​​​ധ​​​ക്കേ​​​സി​​​ലെ കു​​​റ്റ​​​പ​​​ത്രം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​ണു പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

ഷൈ​​​ബി​​​നും സു​​​ന്ദ​​​ര​​​ൻ സു​​​കു​​​മാ​​​ര​​​നും ഉ​​​ൾ​​​പ്പെ​​​ടെ 12 പ്ര​​​തി​​​ക​​​ളാ​​​ണു കേ​​​സി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.