മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ വാ​ട്സാ​പ്;ആസാം സ്വ​ദേ​ശി​യെ തെ​ര​യു​ന്നു
മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ വാ​ട്സാ​പ്;ആസാം സ്വ​ദേ​ശി​യെ  തെ​ര​യു​ന്നു
Thursday, August 11, 2022 1:43 AM IST
കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ഫോ​​​ട്ടോ ഉ​​​പ​​​യോ​​​ഗി​​​ച്ചു വ്യാ​​​ജ വാ​​​ട്സാ​​​പ് അ​​​ക്കൗ​​​ണ്ടു​​​ണ്ടാ​​​ക്കി പ​​​ണ​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​ന്ദേ​​​ശ​​​മ​​​യ​​​ച്ച കേ​​​സി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ആ​​സാം സ്വ​​​ദേ​​​ശി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു നി​​​ർ​​​മി​​​ച്ച വാ​​​ട്സാ​​​പ് അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്നാ​​ണു സ​​​ന്ദേ​​​ശം അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഈ ​​​മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് കൊ​​​ച്ചി സൈ​​​ബ​​​ർ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​ന്നി​​​ൽ കൂ​​​ടു​​​ത​​​ൽ പേ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​താ​​​യി കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ സി.​​​എ​​​ച്ച്. നാ​​​ഗ​​​രാ​​​ജു പ​​​റ​​​ഞ്ഞു.


മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രൊ​​​ഫൈ​​​ൽ ഫോ​​​ട്ടോ​​​യു​​​ള്ള വാ​​​ട്സാ​​​പ്പ് അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്നു പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഒ​​​രു ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​ന്ദേ​​​ശം കി​​​ട്ടി​​​യ​​​ത്. ഇ​​​ദ്ദേ​​​ഹം സൈ​​​ബ​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.