വേ​ളാ​ങ്ക​ണ്ണി സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ
വേ​ളാ​ങ്ക​ണ്ണി  സ്പെ​ഷ​ൽ  ട്രെ​യി​നു​ക​ൾ
Thursday, August 11, 2022 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത​​​പു​​​ര​​​ത്തു നി​​​ന്നും വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ലേ​​​ക്ക് ഈ ​​​മാ​​​സം 17, 24, 31, സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴ് തീ​​​യ​​​തി​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്നു സ​​​തേ​​​ണ്‍ റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.25ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നും പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ പി​​​റ്റേ​​​ന്ന് പു​​​ല​​​ർ​​​ച്ചെ നാ​​​ലി​​​ന് വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​രും.

തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ ഈ​​​മാ​​​സം 18, 25, സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്ന്, എ​​​ട്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​ത്രി 11.50ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽ നി​​​ന്നും പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി​​​ച്ചേ​​​രും.


ഈ ​​​മാ​​​സം 15, 22, 29, സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ച് തീ​​​യ​​​തി​​​ക​​​ളി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്നും പു​​​റ​​​പ്പെ​​​ടു​​​ന്ന സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ പി​​​റ്റേ​​​ന്നു പു​​​ല​​​ർ​​​ച്ചെ 8.15ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​രും.

തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ ഈ ​​​മാ​​​സം 16, 23, 30, സെ​​​പ്റ്റം​​​ബ​​​ർ ആ​​​റ് തീ​​​യ​​​തി​​​ക​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽ നി​​​ന്നും പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് എ​​​ത്തി​​​ച്ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.