കെ.​കെ. രാ​ഗേ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ ഡെ​പ്യൂ​ട്ടേ​ഷ​ൻ കാ​ലാ​വ​ധി നീ​ട്ടി
കെ.​കെ. രാ​ഗേ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ  ഡെ​പ്യൂ​ട്ടേ​ഷ​ൻ കാ​ലാ​വ​ധി നീ​ട്ടി
Wednesday, August 10, 2022 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ റാ​​​ങ്ക്പ​​​ട്ടി​​​ക വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. രാ​​​ഗേ​​​ഷി​​​ന്‍റെ ഭാ​​​ര്യ ഡോ. ​​​പ്രി​​​യ വ​​​ർ​​​ഗീ​​​സി​​​നു കേ​​​ര​​​ള ഭാ​​​ഷാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ൽ​​​കി സ​​​ർ​​​ക്കാ​​​ർ.

കേ​​​ര​​​ളവ​​​ർ​​​മ കോ​​​ള​​​ജി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റാ​​​യ പ്രി​​​യ ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഭാ​​​ഷാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ജോ​​​ലി​​ചെ​​​യ്യു​​​ക​​​യാ​​​ണ്. പ്രി​​​യ​​​യു​​​ടെ ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ മാ​​​സം അ​​​വ​​​സാ​​​നി​​​ച്ചി​​​രു​​​ന്നു. ഇ​​​ത് ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​കൂ​​​ടി നീ​​​ട്ടി ന​​​ൽ​​​കി​​​ക്കൊ​​​ണ്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ങ്ങി.


ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ പ്രി​​​യ​​​യ്ക്കു മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ന്ന് ഒ​​​ന്നാം റാ​​​ങ്കു ന​​​ൽ​​​കി​​​യെ​​​ന്ന വി​​​വാ​​​ദം നി​​​ല​​​നി​​​ൽ​​​ക്കെ​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം. കൂ​​​ടു​​​ത​​​ൽ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രെ മാ​​​റ്റി​​​നി​​​ർ​​​ത്തി പ്രി​​​യ​​​യ്ക്ക് ഒ​​​ന്നാം റാ​​​ങ്കു ന​​​ൽ​​​കി​​​യെ​​​ന്ന പ​​​രാ​​​തി ഗ​​​വ​​​ർ​​​ണ​​​റു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.