അ​ശ്ലീ​ല വീ​ഡി​യോ: നി​ര​വ​ധി പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍
അ​ശ്ലീ​ല വീ​ഡി​യോ:  നി​ര​വ​ധി പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍
Friday, May 27, 2022 1:23 AM IST
കൊ​​​ച്ചി: തൃ​​​ക്കാ​​​ക്ക​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി ഡോ. ​​​ജോ ജോ​​​സ​​​ഫി​​​ന്‍റേ​​​തെ​​​ന്ന പേ​​​രി​​​ല്‍ അ​​​ശ്ലീ​​​ല വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍ നി​​​ര​​​വ​​​ധി പേ​​​ര്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍.

പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യ​​​ട​​​ക്കം സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി നി​​​ര​​​വ​​​ധി പേ​​​ര്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​വ​​​രെ​​​യാ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​വ​​​രു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ത്ത​​ശേ​​​ഷം കു​​​റ്റ​​​ക്കാ​​​രെ​​​ന്ന് തെ​​​ളി​​​ഞ്ഞാ​​​ല്‍ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.


വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​വ​​​ര്‍, ക​​​മ​​ന്‍റ് ചെ​​​യ്ത​​​വ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ​​​യാ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. എ​​​റ​​​ണാ​​​കു​​​ള​​​ത്ത​​​ട​​​ക്കം നി​​​ര​​​വ​​​ധി ആ​​​ളു​​​ക​​​ളെ പോ​​​ലീ​​​സ് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ചോ​​​ദ്യം​​ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗം എം. ​​​സ്വ​​​രാ​​​ജി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ല്‍ തൃ​​​ക്കാ​​​ക്ക​​​ര പോ​​​ലീ​​​സാ​​ണ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​ട​​ത്തു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.