വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത് പ​ള്ളു​രു​ത്തി​യി​ല്‍​നി​ന്നു​ള്ള കു​ട്ടി
Friday, May 27, 2022 1:22 AM IST
കൊ​​​ച്ചി: ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ടി​​​ന്‍റെ പ്ര​​​ക​​​ട​​​ന​​​ത്തി​​​നി​​​ടെ വി​​​ദ്വേ​​​ഷ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ച​​​ത് എ​​​റ​​​ണാ​​​കു​​​ളം പ​​​ള്ളുരു​​​ത്തി​​​യി​​​ല്‍​നി​​​ന്നു​​​ള്ള കു​​​ട്ടി​​​യാ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​താ​​​യി പോ​​​ലീ​​​സ്.

കു​​​ട്ടി​​​യു​​​ടെ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളി​​​ല്‍ പ​​​ള്ളു​​​രു​​​ത്തി, തോ​​​പ്പും​​​പ​​​ടി ഭാ​​​ഗ​​​ത്തു​​​ള്ള​​​വ​​​രു​​​ടെ ഉ​​​ച്ചാ​​​ര​​​ണ ശൈ​​​ലി​​​യു​​​മാ​​​യി സാ​​​മ്യം തോ​​​ന്നി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​രി​​​ശോ​​​ധ​​​ന നീ​​​ണ്ട​​​ത്. അ​​​തേ​​​സ​​​മ​​​യം കു​​​ട്ടി​​​യെ ക​​​ണ്ടെ​​​ത്താ​​​ന്‍ പോ​​​ലീ​​​സ് പ​​​ള്ളു​​​രു​​​ത്തി​​​യി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും വീ​​​ട് അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ തോ​​​പ്പും​​​പ​​​ടി, ഈ​​​രാ​​​റ്റു​​​പേ​​​ട്ട, ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ പോ​​​ലീ​​​സ് എ​​​ത്തി​​​യെ​​​ങ്കി​​​ലും കു​​​ട്ടി​​​യെ ക​​​ണ്ടെ​​​ത്താ​​​ന്‍ സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല. കു​​​ട്ടി​​​യെ ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ മാ​​​ത്ര​​​മേ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​യു​​​ടെ പി​​​ന്നി​​​ലു​​​ള്ള​​​വ​​​രെ ക​​​ണ്ടെ​​​ത്ത​​​നാ​​​കൂ എ​​​ന്ന​​​താ​​​ണ് പോ​​​ലീ​​​സി​​​നെ വ​​​ല​​​യ്ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.