നാ​ട്ടു​വൈ​ദ്യ​ന്‍റെ കൊ​ല​പാ​ത​കം: റി​ട്ട.​ എ​സ്ഐ​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന
നാ​ട്ടു​വൈ​ദ്യ​ന്‍റെ കൊ​ല​പാ​ത​കം:  റി​ട്ട.​ എ​സ്ഐ​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന
Friday, May 27, 2022 1:22 AM IST
നി​​​ല​​​ന്പൂ​​​ർ: നാ​​​ട്ടു​​​വൈ​​​ദ്യ​​​ൻ ഷാ​​​ബാ ഷെ​​​രീ​​​ഫ് കൊ​​​ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ മു​​​ഖ്യ​​​പ്ര​​​തി ഷൈ​​​ബി​​​ൻ അ​​​ഷ​​​റ​​​ഫി​​​ന്‍റെ കൂ​​​ട്ടാ​​​ളിയായ റി​​​ട്ട.​​​ എ​​​സ്ഐ​​​യെ തേ​​​ടി പോ​​​ലീ​​​സ്. ഷൈ​​​ബി​​​ൻ അ​​​ഷ്റ​​​ഫി​​​ന്‍റെ കൂ​​​ട്ടാ​​​ളി​​​യും ബി​​​സിന​​​സ് പ​​​ങ്കാ​​​ളി​​​യു​​​മാ​​​യ റി​​​ട്ട.​​​ എ​​​സ്ഐ സു​​​ന്ദ​​​ര​​​ൻ സു​​​കു​​​മാ​​​ര​​​നെ​​​യാ​​​ണു​​അ​​​ന്വേ​​​ഷി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​യാ​​​ളു​​​ടെ വ​​​യ​​​നാ​​​ട് കേ​​​ണി​​​ച്ചി​​​റ കോ​​​ളേ​​​രി​​​യി​​​ലെ ശി​​​വ​​​ഗം​​​ഗ​​​ വീ​​​ട്ടി​​​ൽ നി​​​ല​​​ന്പൂ​​​ർ പോ​​​ലീ​​​സും കേ​​​ണി​​​ച്ചി​​​റ പോ​​​ലീ​​​സും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

ഇയാൾ ഷൈ​​​ബി​​​ന്‍റെ കൂ​​​ടെ അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്കു യാ​​​ത്ര ചെ​​​യ്ത​​​​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ൾ വീ​​​ട്ടി​​​ൽ​​നി​​​ന്നു ക​​​ണ്ടെ​​​ത്തി. ഇ​​​യാ​​​ളു​​​ടെ പേ​​​ഴ്സ​​​ണ​​​ൽ ഡ​​​യ​​​റി ല​​​ഭി​​​ച്ചു. ഇ​​​തി​​​ലെ നി​​​ർ​​​ണാ​​​യ​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ പോ​​​ലീ​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. പാ​​​സ്പോ​​​ർ​​​ട്ടി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ യാ​​​ത്ര​​​യു​​​ടെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും ശേ​​​ഖ​​​രി​​​ക്കും.


സു​​​ന്ദ​​​ര​​​ൻ സു​​​കു​​​മാ​​​ര​​​ന്‍റെ ജ​​ന്മ​​​നാ​​​ടാ​​​യ കൊ​​​ല്ല​​​ത്തെ വീ​​​ട്ടി​​​ലും പോ​​​ലീ​​​സ് ഉ​​​ട​​​ൻ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. വ​​​യ​​​നാ​​​ട് വീ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ

ഷൈ​​​ബി​​​ൻ അ​​​ഷ​​​റ​​​ഫി​​​നു നി​​​യ​​​മ​​​സ​​​ഹാ​​യം ന​​​ൽ​​​കി​​​യ​​​ത് സു​​​ന്ദ​​​ര​​​ൻ സു​​​കു​​​മാ​​​ര​​​നാ​​​ണെ​​ന്നു കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​ല​​​ന്പൂ​​​ർ പോ​​​ലീ​​​സ് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യെങ്കി​​​ലും സു​​​ന്ദ​​​ര​​​ൻ സു​​​കു​​​മാ​​​ര​​​ൻ ഒ​​​ളി​​​വി​​​ൽ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ത്തി​​​നാ​​​യി ഇ​​​യാ​​​ൾ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഷൈ​​​ബി​​​ൻ അ​​​ഷ​​​റ​​​ഫും സു​​​ന്ദ​​​ര​​​ൻ സു​​​കു​​​മാ​​​ര​​​നും തമ്മിൽ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും പ്ര​​​തി​​​ക​​​ൾ മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.