പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ൽ മറ വേണ്ട
പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ൽ മറ വേണ്ട
Thursday, May 26, 2022 1:55 AM IST
ജോ​​ണ്‍​സ​​ണ്‍ വേ​​ങ്ങ​​ത്ത​​ടം

കോ​​ട്ട​​യം: പോ​​ലീ​​സ് വാ​​ഹ​​ന​​ങ്ങ​​ളി​​ൽ സ​​ണ്‍​ഫി​​ലിം, വി​​ൻ​​ഡോ ക​​ർ​​ട്ട​​ൻ, ബു​​ൾ-​​ബാ​​ർ എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ പാ​​ടി​​ല്ലെ​​ന്നു ഡി​​ജി​​പി​​യു​​ടെ ഉ​​ത്ത​​ര​​വ്. മോ​​ട്ടോ​​ർ​​വാ​​ഹ​​ന നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള സു​​ര​​ക്ഷാ​​നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ വാ​​ഹ​​ന​​ങ്ങ​​ൾ​​പോ​​ലും പാ​​ലി​​ക്കു​​ന്നി​​ല്ലെ​​ന്നു ഹൈ​​ക്കോ​​ട​​തി ക​​ഴി​​ഞ്ഞ ദി​​വ​​സം ചൂ​​ണ്ടി​​കാ​​ട്ടി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഡി​​ജി​​പി​​യു​​ടെ ഉ​​ത്ത​​ര​​വ് പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത്.

സ​​ർ​​ക്കാ​​ർ, പോ​​ലീ​​സ് വാ​​ഹ​​ന​​ങ്ങ​​ളി​​ൽ സ​​ണ്‍​ഫി​​ലി​​മും വി​​ൻ​​ഡോ ക​​ർ​​ട്ട​​നും പാ​​ടി​​ല്ലെ​​ന്നു 2020 ഡി​​സം​​ബ​​ർ 14ന് ​​ഡി​​ജി​​പി​​യും 2020 ഡി​​സം​​ബ​​ർ 30ന് ​​ആ​​ഭ്യ​​ന്ത​​ര​​വ​​കു​​പ്പും സ​​ർ​​ക്കു​​ല​​ർ ഇ​​റ​​ക്കി​​യി​​രു​​ന്നു​​വെ​​ങ്കി​​ലും പ​ല പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും വാ​​ഹ​​ന​​ങ്ങ​​ളി​ൽ ഇ​തു പാ​ലി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല.

സു​​ര​​ക്ഷാ​​നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​ത്ത വാ​​ഹ​​ന​​ങ്ങ​​ൾ ഓ​​ടി​​ക്കു​​ന്ന​​വ​​രു​​ടെ ലൈ​​സ​​ൻ​​സ് പി​​ടി​​ച്ചെ​​ടു​​ത്ത് ഇ​​വ​​രെ അ​​യോ​​ഗ്യ​​രാ​​ക്ക​​ണ​​മെ​​ന്നും പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കും സ​​ർ​​ക്കാ​​ർ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കും ഇ​​തി​​നാ​​യി ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​നാ​​വു​​മെ​​ന്നും സിം​​ഗി​​ൾ​​ബെ​​ഞ്ച് വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.


പോ​​ലീ​​സ് വാ​​ഹ​​ന​​ങ്ങ​​ളി​​ൽ നി​​യ​​മ​​ലം​​ഘ​​നം ന​​ട​​ക്കു​​ന്നി​​ല്ലെ​​ന്നു പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഉ​​റ​​പ്പുവ​​രു​​ത്ത​​ണ​​മെ​​ന്നും നി​​യ​​മം ലം​​ഘി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ വ​​കു​​പ്പ് ത​​ല ന​​ട​​പ​​ടി ഉ​​ണ്ടാ​​കു​​മെ​​ന്നും ഡി​​ജി​​പി​​യു​​ടെ സ​​ർ​​ക്കു​​ല​​ർ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

കാ​​റു​​ക​​ളു​​ടെ​​യും മ​​റ്റു​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​യും മു​​ന്നി​​ലും പി​​ന്നി​​ലും ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന ബു​​ൾ ബാ​​റു​​ക​​ൾ അ​​പ​​ക​​ട​​ങ്ങ​​ൾ​​ക്കു വ​​ഴി​​യൊ​​രു​​ക്കു​​ന്ന​​താ​​യി പ​​രാ​​തി ഉ​​യ​​ർ​​ന്ന​​തി​​നാലാ​​ണ് പോ​​ലീ​​സ് വാ​​ഹ​​ന​​ങ്ങ​​ളി​​ൽനി​​ന്നും ഇ​തൊ​ഴി​വാ​ക്കാ​ൻ ഡി​​ജി​​പി നി​​ർ​​ദേ​​ശി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.