അ​ധി​ക്ഷേ​പി​ച്ചവർ മാ​പ്പു​പ​റ​യ​ണം: കെ.​ സു​ധാ​ക​ര​ന്‍
അ​ധി​ക്ഷേ​പി​ച്ചവർ മാ​പ്പു​പ​റ​യ​ണം: കെ.​ സു​ധാ​ക​ര​ന്‍
Thursday, May 26, 2022 1:55 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ അ​​​തി​​​ജീ​​​വി​​​ത​​​യെ അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ക​​​യും അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്ത സി​​​പി​​​എം സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നും എ​​​ല്‍​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​നും മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു​​​വും പ​​​ര​​​സ്യ​​​മാ​​​യി മാ​​​പ്പു​​​പ​​​റ​​​യ​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​സു​​​ധാ​​​ക​​​ര​​​ന്‍.

കേ​​സി​​ൽ രാ​​​ജി​​​വ​​​ച്ച സ്പെ​​​ഷ​​​ല്‍ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റി​​​ന് പ​​​ക​​​രം പു​​​തി​​​യ ഒ​​​രാ​​​ളെ നി​​​യ​​​മി​​​ക്കാ​​​ന്‍ ‌‌‌മാ​​​സ​​​ങ്ങ​​​ള്‍ പി​​​ന്നി​​​ട്ടി​​​ട്ടും സ​​​ര്‍​ക്കാ​​​രി​​​ന് ക​​​ഴി​​​ഞ്ഞി​​​ട്ടി​​ല്ല. ഇ​​ത് എ​​​ന്തു​​​കൊ​​​ണ്ടെ​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.


അ​​​തി​​​ജീ​​​വി​​​ത​​​യ്ക്ക് ഒ​​​പ്പ​​​മാ​​​യി​​​രു​​​ന്നു സ​​​ര്‍​ക്കാ​​​രെ​​​ങ്കി​​​ല്‍ സ്പെ​​​ഷ​​​ല്‍ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ രാ​​​ജി​​​വ​​​ച്ച​​​യു​​​ട​​​ൻ പു​​​തി​​​യ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ നി​​​യ​​​മി​​​ക്കു​​​മാ​​​യി​​​രു​​​ന്ന​​​ല്ലോ​​​യെ​​​ന്നും സു​​​ധാ​​​ക​​​ര​​​ന്‍ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.