വി​ദ്യാ​കി​ര​ണം പ​ദ്ധ​തി: ഒ​രു ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണങ്ങൾ
Friday, September 17, 2021 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​കി​​​ര​​​ണം പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ഒ​​​ന്ന​​​ര​​​മാ​​​സ​​​ത്തി​​​ന​​​കം ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം കു​​​ട്ടി​​​ക​​​ൾ​​​ക്ക് സ​​​മൂ​​​ഹ​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ഡി​​​ജി​​​റ്റ​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ൽ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സ് വ​​​ഴി​​​യു​​​ള്ള ഡി​​​ജി​​​റ്റ​​​ൽ ക്ലാ​​​സു​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഓ​​​ൺ​​​ലൈ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് സ​​​മൂ​​​ഹ​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ഡി​​​ജി​​​റ്റ​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​​തോ​​​ടെ 3,70,416 ആ​​​യി കു​​​റ​​​ഞ്ഞു.


വി​​​ദ്യാ​​​കി​​​ര​​​ണം പോ​​​ർ​​​ട്ട​​​ൽ (vidyakiranam.kerala.gov.in) വ​​​ഴി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കും സ്കൂ​​​ളു​​​ക​​​ൾ തി​​​രി​​​ച്ചും ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ തി​​​രി​​​ച്ചും ​ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഡി​​​ജി​​​റ്റ​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ സം​​​ഭാ​​​വ​​​ന ചെ​​​യ്യാ​​​നാ​​​കും.

ഇ​​​ഷ്ട​​​മു​​​ള്ള തു​​​ക​​​യും പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ന​​​ൽ​​​കാം. പ​​​ണം ന​​​ൽ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ദാ​​​യ​​​നി​​​കു​​​തി ഇ​​​ള​​​വു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.