സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ക്വാ​റ​ന്‍റൈ​ൻ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ഏ​ഴു ദി​വ​സം
Friday, September 17, 2021 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ, പൊ​​​തു​​​മേ​​​ഖ​​​ല, സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കോ​​​വി​​​ഡ് ക്വാ​​​റ​​​ന്‍റൈ​​​ൻ സ്പെ​​​ഷ​​​ൽ കാ​​​ഷ്വ​​​ൽ ലീ​​​വ് ഏ​​​ഴു ദി​​​വ​​​സ​​​മാ​​​ക്കി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് ആ​​​യ​​​വ​​​രും പ്രാ​​​ഥ​​​മി​​​ക സ​​​മ്പ​​​ർ​​​ക്ക പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രും പൊ​​​തു​​​അ​​​വ​​​ധി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ് ടെ​​​സ്റ്റ് ചെ​​​യ്ത് നെ​​​ഗ​​​റ്റീ​​​വ് ആ​​​യാ​​​ൽ ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ​​​യോ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ​​​യോ സാ​​​ക്ഷ്യ​​​പ​​​ത്ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക കാ​​​ഷ്വ​​​ൽ അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കും.

പ്രാ​​​ഥ​​​മി​​​ക സ​​​മ്പ​​​ർ​​​ക്ക​​​പ​​​ട്ടി​​​ക​​​യി​​​ൽ വ​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ മൂ​​​ന്നു മാ​​​സ​​​ത്തി​​​നി​​​ട​​​യി​​​ൽ കോ​​​വി​​​ഡ് രോ​​​ഗ​​​മു​​​ക്ത​​​നാ​​​യ വ്യ​​​ക്തി​​​യാ​​​ണെ​​​ങ്കി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ പോ​​​കേ​​​ണ്ട​​​തി​​​ല്ല. ഇ​​​വ​​​ർ കോ​​​വി​​​ഡ് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചും രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് സ്വ​​​യം നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടും ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​കു​​​ക​​​യും രോ​​​ഗ​​​ല​​​ക്ഷ​​​ണം ക​​​ണ്ടാ​​​ൽ ഉ​​​ട​​​ൻ ചി​​​കി​​​ത്സ തേ​​​ടു​​​ക​​​യും വേ​​​ണം.

കോ​​​വി​​​ഡ് മൂ​​​ർ​​​ച്ഛി​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടേ​​​ണ്ടി വ​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ആ​​​ശു​​​പ​​​ത്രി രേ​​​ഖ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ചി​​​കി​​​ത്സ കാ​​​ല​​​യ​​​ള​​​വ് മു​​​ഴു​​​വ​​​ൻ സ്പെ​​​ഷ​​​ൽ കാ​​​ഷ്വ​​​ൽ ലീ​​​വ് അ​​​നു​​​വ​​​ദി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.