മ​ദ്യം ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് സൗ​ക​ര്യം ഇനി എ​ല്ലാ ജി​ല്ല​ക​ളി​ലും
മ​ദ്യം ഓ​ൺ​ലൈ​ൻ  ബു​ക്കിം​ഗ് സൗ​ക​ര്യം ഇനി എ​ല്ലാ ജി​ല്ല​ക​ളി​ലും
Thursday, September 16, 2021 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യം ഓ​​​ൺ​​​ലൈ​​​നാ​​​യി ബു​​​ക്ക് ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യം സം​​​സ്ഥാ​​​നം ഒ​​​ട്ടാ​​​കെ ന​​​ട​​​പ്പാ​​​ക്കി ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ.

ഷോ​​​പ്പു​​​ക​​​ളു​​​ടെ ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യും തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്കു​​​വാ​​​നു​​​മാ​​​ണ് പ​​​ദ്ധ​​​തി ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച​​​ത്. www. ksbc.co.in വ​​​ഴി ബെ​​​വ്‌​​​സ്പി​​​രി​​​റ്റ് എ​​​ന്ന പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലൂ​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് മ​​​ദ്യം ബു​​​ക്ക് ചെ​​​യ്യാം.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് വീ​​​ട്ടി​​​ലോ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ മ​​​റ്റെ​​​വി​​​ടെ​​​യെ​​​ങ്കി​​​ലു​​​മോ ഇ​​​രു​​​ന്നു ആ​​​വ​​​ശ്യ​​​മു​​​ള്ള ബ്രാ​​​ൻ​​​ഡ് മ​​​ദ്യം തി​​​ര​​​ഞ്ഞെ​​​ടു​​​ത്തു മു​​​ൻ​​​കൂ​​​ർ പ​​​ണ​​​മ​​​ട​​​ച്ചു ബു​​​ക്ക് ചെ​​​യ്യാ​​​നാ​​​വും. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത മൊ​​​ബൈ​​​ൽ ന​​​മ്പ​​​റി​​​ൽ ല​​​ഭി​​​ക്കു​​​ന്ന കോ​​​ഡു​​​മാ​​​യി ഔ​​​ട്ട്‌​​​ലെ​​​റ്റി​​​ൽ എ​​​ത്തി​​​യാ​​​ൽ ക്യൂ​​​വി​​​ൽ നി​​​ൽ​​​ക്കാ​​​തെ ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​കം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കൗ​​​ണ്ട​​​റി​​​ൽനി​​​ന്നു മ​​​ദ്യം ല​​​ഭി​​​ക്കും.


ഓ​​​ഗ​​​സ്റ്റ് 17ന് ​​​ആ​​​രം​​​ഭി​​​ച്ച സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ഇ​​​തു വ​​​രെ 27 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ മ​​​ദ്യവി​​​ൽ​​​പ​​​ന ന​​​ട​​​ന്നു. ബു​​​ക്കിം​​​ഗ് സം​​​ബ​​​ന്ധ​​​മാ​​​യ പ​​​രാ​​​തി​​​ക​​​ൾ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ksbchelp@gmail.com ലോ 9946832100 ​​​എ​​​ന്ന ന​​​മ്പ​​​റി​​​ലോ അ​​​റി​​​യി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.