ഉ​ത്ത​ര​ക്ക​ട​ലാ​സ് കാ​ണാ​താ​യ സം​ഭ​വം: ശ​രാ​ശ​രി ക​ണ​ക്കാ​ക്കി മാ​ര്‍​ക്ക് ന​ല്‍​കണം
ഉ​ത്ത​ര​ക്ക​ട​ലാ​സ്  കാ​ണാ​താ​യ സം​ഭ​വം:  ശ​രാ​ശ​രി ക​ണ​ക്കാ​ക്കി  മാ​ര്‍​ക്ക് ന​ല്‍​കണം
Thursday, September 16, 2021 12:36 AM IST
കൊ​​​ച്ചി: കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ എംകോം ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ര്‍ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് കാ​​​ണാ​​​താ​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക്ക് മ​​​റ്റു പേ​​​പ്പ​​​റു​​​ക​​​ള്‍​ക്ക് ല​​​ഭി​​​ച്ച മാ​​​ര്‍​ക്കി​​​ന്‍റെ ശ​​​രാ​​​ശ​​​രി ക​​​ണ​​​ക്കാ​​​ക്കി ഉ​​​ചി​​​ത​​​മാ​​​യ മാ​​​ര്‍​ക്ക് ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

കൊ​​​ട്ടാ​​​ര​​​ക്ക​​​ര എ​​​സ്.​​​ജി കോ​​​ള​​​ജി​​​ലെ എം​​​കോം വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യാ​​​യ കു​​​ന്നി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി കെ.​​​എം. സ​​​ഫ്‌​​​ന ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് അ​​​മി​​​ത് റാ​​​വ​​​ലാ​​​ണ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​ര്‍​ക്ക് ഈ ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.


സ​​​ഫ്‌​​​ന​​​യ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ടു​​​ത്ത സി​​​ന്‍​ഡി​​​ക്കേ​​​റ്റ് യോ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വി​​​ശ​​​ദീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും ബി​​​എ​​​ഡി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ക​​​ഴി​​​യു​​​ന്ന​​​തി​​​നാ​​​ല്‍ കോ​​​ട​​​തി​​​ക്ക് കാ​​​ഴ്ച​​​ക്കാ​​​ര​​​നാ​​​യി നി​​​ല്‍​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു.

തു​​​ട​​​ര്‍​ന്നാ​​​ണ് മ​​​റ്റു പേ​​​പ്പ​​​റു​​​ക​​​ളു​​​ടെ ശ​​​രാ​​​ശ​​​രി മാ​​​ര്‍​ക്ക് ക​​​ണ​​​ക്കാ​​​ക്കി ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ന് മാ​​​ര്‍​ക്ക് നി​​​ശ്ച​​​യി​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.