കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി കെ. ​സു​ധാ​ക​ര​ൻ ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കും
കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി  കെ. ​സു​ധാ​ക​ര​ൻ  ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കും
Wednesday, June 16, 2021 1:34 AM IST
തി​​​രു​​​വ​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. ഇ​​​ന്നു രാ​​​വി​​​ലെ 11നും 11.30​​​നും മ​​​ധ്യേ ഇ​​​ന്ദി​​​രാ ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണ് ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന​​​ത്. കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും ഇ​​​ന്നു ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി താ​​​രീഖ് അ​​​ൻ​​​വ​​​റും പ​​​ങ്കെ​​​ടു​​​ക്കും.

ച​​​ട​​​ങ്ങി​​​നുശേ​​​ഷം നി​​​യു​​​ക്ത കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ, വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ പി.​​​ടി. തോ​​​മ​​​സ്, ടി. ​​​സി​​​ദ്ദി​​​ഖ്, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​രു​​​മാ​​​യി താ​​​രീ​​​ഖ് അ​​​ൻ​​​വ​​​ർ ച​​​ർ​​​ച്ച ന​​​ട​​​ത്തും. സം​​​ഘ​​​ട​​​നാ ദൗ​​​ർ​​​ബ​​​ല്യം പ​​​രി​​​ഹ​​​രി​​​ച്ചു പാ​​​ർ​​​ട്ടി​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​കും പ്ര​​​ധാ​​​ന​​​മാ​​​യും ച​​​ർ​​​ച്ച​​​യാ​​​കു​​​ക. കെ​​​പി​​​സി​​​സി, ഡി​​​സി​​​സി പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​ക​​​ളും യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കും. ജം​​​ബോ ക​​​മ്മി​​​റ്റി​​​ക​​​ൾ പി​​​രി​​​ച്ചുവി​​​ട്ടു പ​​​ര​​​മാ​​​വ​​​ധി 51 പേ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​ക​​​ൾ ജി​​​ല്ലാ​​​ത​​​ല​​​ങ്ങ​​​ളി​​​ൽ മ​​​തി​​​യെ​​​ന്ന നി​​​ല​​​പാ​​​ട് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ, ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.


ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​നം താ​​​രീഖ് അ​​​ൻ​​​വ​​​ർ, സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തെ അ​​​റി​​​യി​​​ക്കും. ഇ​​​തോ​​​ടൊ​​​പ്പം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ച​​​ർ​​​ച്ച ന​​​ട​​​ത്തും.

രാ​​​വി​​​ലെ 10ന് ​​​കി​​​ഴ​​​ക്കേ​​​ക്കോ​​​ട്ട​​​യി​​​ലെ ഗാ​​​ന്ധിപ്ര​​​തി​​​മ​​​യി​​​ൽ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ഹാ​​​രാ​​​ർ​​​പ്പ​​​ണവും തു​​​ട​​​ർ​​​ന്ന് പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷിമ​​​ണ്ഡ​​​പ​​​ത്തി​​​ൽ പു​​​ഷ്പാ​​​ർ​​​ച്ച​​​ന​​​യും ന​​​ട​​​ത്തും.

കെ​​​പി​​​സി​​​സി ഓ​​​ഫീസി​​​ൽ സേ​​​വാ​​​ദ​​​ൾ വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​രു​​​ടെ ഗാ​​​ർ​​​ഡ് ഓ​​​ഫ് ഓ​​​ണ​​​റിനും പാ​​​ർ​​​ട്ടി പ​​​താ​​​ക ഉ​​​യ​​​ർ​​​ത്ത​​​ലി​​​നും ശേ​​​ഷ​​​മാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.