അരുവിത്തുറ തിരുനാളിനു കൊടിയേറി
അരുവിത്തുറ തിരുനാളിനു കൊടിയേറി
Friday, April 23, 2021 1:06 AM IST
അ​രു​വി​ത്തു​റ: അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേവാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​ന്പി​ൽ കൊ​ടി​യേ​റ്റ് ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. വൈ​കു​ന്നേ​രം പു​റ​ത്തു​ന​മ​സ്കാ​ര​ത്തി​ന് ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​ന്പി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​സ്ക​റി​യ മേ​നാം​പ​റ​ന്പി​ൽ, ഫാ. ​പ്രി​ൻ​സ് വ​ള്ളോംപു​ര​യി​ട​ത്തി​ൽ, ഫാ. ​മാ​ത്യു മു​തു​പ്ലാ​ക്ക​ൽ, ബ​ർ​സാ​ർ ഫാ. ​ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.
ഇ​ന്ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ

23ന് ​രാ​വി​ലെ 9.30ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. തു​ട​ർ​ന്ന് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ആ​ഘോഷ​മാ​യ സു​റി​യാ​നി കു​ർ​ബാ​ന അ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം 4.30നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം. 24നു ​പ്ര​ധാ​ന തി​രു​നാ​ൾ ദി​നം. 10.30നു ​തി​രു​നാ​ൾ റാ​സ, 12നു ​പ​ക​ൽ പ്ര​ദ​ക്ഷി​ണം. ഏ​പ്രി​ൽ 25 ഇ​ട​വ​ക​ക്കാ​രു​ടെ തി​രു​നാ​ൾ. വൈ​കു​ന്നേ​രം ഏ​ഴി​നു തി​രു​സ്വ​രൂ​പ പു​നഃ​പ്ര​തി​ഷ്ഠ. 23നും 24​നും 25നും ​രാ​വി​ലെ മു​ത​ൽ തു​ട​ർ​ച്ച​യാ​യി വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​കും. മ​റ്റ് ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30നും 6.30​നും 7.30നും 8.30​നും വൈ​കു​ന്നേ​രം നാ​ലിനും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. മേ​യ് മൂ​ന്നി​നു തി​രു​നാൾ സ​മാ​പി​ക്കും.


പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം

പ​ള്ളി​ക്കു​ള്ളി​ൽ 75 പേ​ർ​ക്കും കോ​ന്പൗ​ണ്ടി​ൽ 150 പേ​ർ​ക്കു​മാ​ണ് ഒ​രേ സ​മ​യം പ്ര​വേ​ശ​നം. പ്ര​ദ​ക്ഷി​ണ​ത്തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്. ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളും തി​രി, എ​ണ്ണ, നേ​ർ​ച്ച രൂ​പ​ങ്ങ​ളും നേ​ർ​ച്ച​യാ​യി സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.