പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു​ ക​ച്ച​വ​ട​ത്തി​നു സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ
പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു​ ക​ച്ച​വ​ട​ത്തി​നു സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ
Thursday, April 22, 2021 12:55 AM IST
കോ​​​ഴി​​​ക്കോ​​​ട്: കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ അ​​​മ​​​ര്‍​ഷം. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളു​​​ടെ​​​യും ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​വ​​​ന്ന വീ​​​ഴ്ച​​​യ്ക്ക് വ്യാ​​​പാ​​​രി​​​ക​​​ളെ ബ​​​ലി​​​യാ​​​ടാ​​​ക്ക​​​രു​​​തെ​​​ന്നാ​​​ണ് ഇ​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. വി​​​പ​​​ണി ഉ​​​ണ​​​രു​​​ന്ന റം​​​സാ​​​ന്‍ കാ​​​ല​​​യ​​​ള​​​വി​​​ല്‍ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​യ​​​ന്ത്ര​​​ണം ക​​​ടു​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ ഇ​​​തി​​​ല്‍​നി​​​ന്നു പി​​​ന്‍​വാ​​​ങ്ങ​​​ണ​​​മെ​​​ന്നും വി​​​വി​​​ധ വ്യാ​​​പാ​​​ര സം​​​ഘ​​​ട​​​ന​​​ക​​​ള്‍ സം​​​യു​​​ക്ത​​​മാ​​​യി സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മ​​​ന്ത്രി​​​മാ​​​രു​​​ള്‍​പ്പെ​​​ടെ വ​​​ന്‍‌​​​റാ​​​ലി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ആ​​​രും കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോ​​​ള്‍ പാ​​​ലി​​​ച്ചി​​​ല്ല. പ്രോ​​​ട്ടോ​​​കോ​​​ള്‍ പാ​​​ലി​​​ച്ചു​​​കൊ​​​ണ്ട് ജ​​​ന​​​ങ്ങ​​​ള്‍​ക്ക് വ്യ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ വ​​​രു​​​ന്ന​​​തി​​​നു​​​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണം. പോ​​​ലീ​​​സി​​​ന്‍റെ ജോ​​​ലി കു​​​റ​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ മൊ​​​ത്തം നി​​​രോ​​​ധ​​​നം എ​​​ന്ന കാ​​​ഴ്ച​​​പ്പാ​​​ടാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ വ​​​ച്ചു​​​പു​​​ല​​​ര്‍​ത്തു​​​ന്ന​​​ത്. ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​ല്ലെ​ന്നും സം​ഘ​ട​ന​ക​ൾ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താസ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.