കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍; നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക്    വാ​ക്‌​സി​ന്‍; നി​ല​പാ​ട്  അ​റി​യി​ക്ക​ണ​മെ​ന്ന്  മ​നു​ഷ്യാ​വ​കാ​ശ  ക​മ്മീ​ഷ​ന്‍
Thursday, April 22, 2021 12:55 AM IST
കൊ​​​ച്ചി: വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ സെ​​ന്‍റ​​​റു​​​ക​​​ളി​​​ലെ​​​ത്തി കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​ന്‍ എ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ള്‍​ക്ക് അ​​​വ​​​രു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​ക​​​ണ​​​മെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​റി​​യി​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന് നോ​​​ട്ടീ​​​സ​​​യ​​​ച്ചു.

ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റും നാ​​​ലാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ ജ​​​സ്റ്റീസ് ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക് നി​​ർ​​ദേ​​ശി​​ച്ചു.


കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ള്‍, അം​​​ഗ​​​പ​​​രി​​​മി​​​ത​​​ര്‍, സാ​​​ന്ത്വ​​​ന ചി​​​കി​​​ത്സാ രോ​​​ഗി​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍​ക്ക് അ​​​വ​​​ര​​​വ​​​രു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. ഇ​​​വ​​​ര്‍​ക്ക് വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലെ​​​ത്തി വാ​​​ക്‌​​​സി​​​നെ​​​ടു​​​ക്കാ​​​ന്‍ അ​​​നാ​​​രോ​​​ഗ്യം കാ​​​ര​​​ണം ക​​​ഴി​​​യി​​​ല്ലെ​​​ന്ന് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യ ത​​​മ്പി സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍ സ​​​മ​​​ര്‍​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. കേ​​​സ് മേ​​​യ് 28ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.