സ്കൂൾ ഫോർ ദി ബ്ലൈൻഡ്: പ്രവേശനം ആരംഭിച്ചു
Thursday, April 22, 2021 12:08 AM IST
ആ​​ലു​​വ: സ്കൂ​​ൾ ഫോ​​ർ ദി ​​ബ്ലൈ​​ൻ​​ഡ് 2021-22 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം ആ​​രം​​ഭി​​ച്ചു. ന​​ഴ്സ​​റി ത​​ലം മു​​ത​​ൽ 10-ാം ക്ലാ​​സു വ​​രെ താ​​മ​​സി​​ച്ചു പ​​ഠി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യം ഇ​​വി​​ടെ ല​​ഭ്യ​​മാ​​ണ്.

മെ​​ഡി​​ക്ക​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ​​യും ടി​​സി​​യു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഒ​​ന്നു മു​​ത​​ൽ ഏ​​ഴാം ക്ലാ​​സു വ​​രെ ഏ​​തു ക്ലാ​​സി​​ലേ​​ക്കും പ്ര​​വേ​​ശ​​നം നേ​​ടാം. കു​​ട്ടി​​ക​​ൾ​​ക്ക് താ​​മ​​സം, യൂ​​ണി​​ഫോം, പ​​ഠ​​നോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ എ​​ന്നി​​വ സൗ​​ജ​​ന്യ​​മാ​​ണ്. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍: 9400984551, 0484-2628240, വെ​​ബ്സൈ​​റ്റ്: www.kssb.org, യൂ​​ട്യൂ​​ബ് : aluva school for the
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.