വാ​ക്സി​ൻ ക്ഷാ​മം അ​തി​രൂ​ക്ഷം; നിരവധി വാക്സിനേഷൻ ക്യാന്പുകൾ അടച്ചു
വാ​ക്സി​ൻ ക്ഷാ​മം അ​തി​രൂ​ക്ഷം; നിരവധി വാക്സിനേഷൻ ക്യാന്പുകൾ അടച്ചു
Wednesday, April 21, 2021 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ക്ഷാ​​​മം അ​​​തി​​​രൂ​​​ക്ഷം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​​ണ​​​ൽ വാ​​​ക്സി​​​ൻ സ്റ്റോ​​​റി​​​ൽ വാ​​​ക്സി​​​ൻ തീ​​ർ​​ന്ന​​തി​​നെ​​ത്തു​​​ട​​​ർ​​​ന്ന് ജി​​​മ്മി ജോ​​​ർ​​​ജ് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മെ​​​ഗാ ക്യാ​​​ന്പു​​​ക​​​ളി​​​ലെ വാ​​​ക്സി​​​നേ​​​ഷ​​​ൻ നി​​​ർ​​​ത്തി​​​വ​​​ച്ചു. കൊ​​​ല്ലം, പാ​​​ല​​​ക്കാ​​​ട് ഉ​​​ൾ​​​പ്പെ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ പ​​​ല ജി​​​ല്ല​​​ക​​​ളി​​​ലും വാ​​​ക്സി​​​ൻ ക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​യി.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് 60,19,866 പേ​​​ർ​​​ക്കാ​​​ണു കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ന​​​ല്കി​​​യ​​​ത്. ഇ​​​തി​​​ൽ 52,96,566 പേ​​​ർ​​​ക്ക് ഒ​​​ന്നാം​​​ഘ​​​ട്ട​​​വും 7,23,300 പേ​​​ർ ര​​​ണ്ടാം ഘ​​​ട്ട​​​വും വാ​​​ക്സി​​​ൻ ആ​​​ണു ന​​​ല്കി​​യ​​ത്. 50 ല​​​ക്ഷം ഡോ​​​സ് വാ​​​ക്സി​​​ൻ സം​​​സ്ഥാ​​​നം കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ട് ദി​​​വ​​​സ​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ടി​​​ട്ടും കാ​​​ര്യ​​​മാ​​​യ തോ​​​തി​​​ൽ വാ​​​ക്സി​​​ൻ ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല. വാ​​​ക്സി​​​ൻ ല​​​ഭ്യ​​​മ​​​ല്ലാ​​​തെ വ​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ നി​​​ര​​​വ​​​ധി വാ​​​ക്സി​​​നേ​​​ഷ​​​ൻ ക്യാ​​​ന്പു​​​ക​​​ൾ അ​​​ട​​​ച്ചു.

കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ വാ​​​ക്സി​​​ൻ എ​​​ടു​​​ക്കാ​​​നെ​​​ത്തു​​​ന്ന​​​വ​​​രു​​​ടേ​​​യും തി​​​ര​​​ക്കു വ​​​ർ​​​ധി​​​ച്ചു. അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കൂ​​​ടു​​​ത​​​ൽ വാ​​​ക്സി​​​നു​​​ക​​​ൾ എ​​​ത്തി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ വാ​​​ക്സി​​​നേ​​​ഷ​​​ൻ ത​​​ന്നെ നി​​​ശ്ച​​​ല​​​മാ​​​കുന്ന സ്ഥിതിയാണ്.


സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സ്റ്റോ​​​ക്കുണ്ടാ​​​യി​​​രു​​​ന്ന​​​ത് 4.72 ല​​​ക്ഷം ഡോ​​​സ് വാ​​​ക്സി​​​നാ​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​യോ​​​ടെ ര​​​ണ്ടു ല​​​ക്ഷം വാ​​​ക്സി​​​ൻകൂ​​​ടി എ​​​ത്തി​​​ച്ചേ​​​ർ​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി എ​​​ടു​​​ത്ത വാ​​​ക്സി​​​ൻ ഡോ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​ച്ച​​​പ്പോ​​​ൾ 4.7 ല​​​ക്ഷം ഡോ​​​സ് വാ​​​ക്സി​​​നാ​​​ണ് നി​​​ല​​​വി​​​ൽ സ്റ്റോ​​​ക്കു​​​ള്ള​​​ത്. മെ​​​ഗാ വാ​​​ക്സി​​​ൻ ക്യാ​​​ന്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​തി​​​ദി​​​നം 2.5 ല​​​ക്ഷം ഡോ​​​സ് വാ​​​ക്സി​​​ൻ ന​​​ല്കാ​​​നാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ വാ​​​ക്സി​​​ൻ ക്ഷാ​​​മം ഇ​​​തി​​​നെ​​​യും പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചു. അ​​​ടു​​​ത്ത ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തേ​​​ക്ക് ന​​​ല്കാ​​​നു​​​ള്ള വാ​​​ക്സി​​​ൻ പോ​​​ലും സം​​​സ്ഥാ​​​ന​​​ത്ത് നി​​​ല​​​വി​​​ലി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.