മ​ത്സ്യ​മ​ന്ത്രാ​ല​യ​ത്തി​ന് രൂ​പം ന​ൽ​കും: രാ​ഹു​ൽ ഗാന്ധി
Thursday, February 25, 2021 1:48 AM IST
കൊ​​ല്ലം: കോ​​ൺ​​ഗ്ര​​സ് അ​​ധി​​കാ​​ര​​ത്തി​​ലെ​ത്തി​യാ​ൽ മ​​ത്സ്യ​​മ​​ന്ത്രാ​​ല​​യത്തി​​ന് രൂ​​പം ന​​ൽ​​കു​​മെ​​ന്ന് രാ​​ഹു​​ൽ​​ഗാ​​ന്ധി എം​പി. സം​​സ്ഥാ​​ന​​ത്ത് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കാ​​യി പ്ര​​ത്യേ​​ക പ്ര​​ക​​ട​​ന പ​​ത്രി​​ക ത​​യാ​​റാ​​ക്കു​​മെ​​ന്നും ഇ​​തി​​ന് യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ൾ​​ക്കു നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​താ​യും അ​​ദ്ദേ​​ഹം പ​റ​ഞ്ഞു.

ത​​ങ്ക​​ശേ​​രി ബ​​സ് ടെ​​ർ​​മി​​ന​​ലി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ആ​​യി​​രം മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളോ​​ട് സം​​വ​​ദി​​ക്ക​​വേ​​യാ​​ണ് രാ​ഹു​ൽ ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ആ​​ശ​​ങ്ക​​ക​​ളും പ്ര​​തി​​സ​​ന്ധി​​ക​​ളും അ​ദ്ദേ​ഹം കേ​​ട്ട​​റി​​ഞ്ഞു.ആ​​ഴ​​ക്ക​​ട​​ൽ മ​​ത്സ്യ​​ബ​​ന്ധ​​ന ക​​രാ​​റും അ​​ടി​​ക്ക​​ടി​​യു​​ണ്ടാ​​കു​​ന്ന ഇ​​ന്ധ​​ന വി​​ല​​വ​​ർ​​ധ​​ന​​യും മ​​ത്സ്യ​​ബ​​ന്ധ​​ന മേ​​ഖ​​ല​​യെ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ക്കു​​മെ​​ന്ന ബോ​​ധ്യം തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കൊ​​പ്പം എം​​പി​​യും പ​​ങ്കു​​വ​​ച്ചു. ആ​​ഴ​​ക്ക​​ട​​ൽ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​ന് ട്രോ​​ള​​ർ വാ​​ങ്ങാ​​ൻ ക​​രാറി​​ൽ ഒ​​പ്പി​​ട്ട സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ അ​​തി​​ലൂ​​ടെ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ജീ​​വി​​ത​​ത്തെ ന​​ശി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്നും രാ​​ഹു​​ൽ​​ഗാ​​ന്ധി വി​​മ​​ർ​​ശി​​ച്ചു.


കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, ടി.​​എ​​ൻ.​​പ്ര​​താ​​പ​​ൻ എം​​പി, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ബി​​ന്ദു കൃ​​ഷ്ണ തു​ട​ങ്ങി​യ​വ​രും സം​​വാ​​ദ പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.